ജി.എസ്.ടി : കോംപോസിഷൻ സ്കീം ഒന്നരക്കോടി രൂപയായി ഉയർത്തും


ന്യൂ­­­ഡൽ­­ഹി­­­ : ചരക്കു­­­ സേ­­­വന നി‌­‌­‌­‌കു­­­തി­­­ (ജി­­­.എസ്.ടി­­­)യി­­­ലെ­­­ കോംപോ­­­സി­­­ഷൻ സ്കീ­­­മിൽ ചേ­­­രാ­­­നു­­­ള്ള വി­­­റ്റു­­­വരവ് പരി­­­ധി­­­ പ്രതി­­­വർ­­ഷം ഒന്നരക്കോ­­­ടി­­­ രൂ­­­പയാ­­­യി­­­ ഉയർ­­ത്തും. ഇപ്പോൾ ഒരു­­­ കോ­­­ടി­­­ രൂ­­­പവരെ­­­ വി­­­റ്റു­­­വരവു­­­ള്ളവർ­­ക്ക് മാ­­­ത്രമാ­­­ണു­­­ കോംപോ­­­സി­­­ഷൻ സ്കീം. ഇതടക്കം നി­­­രവധി­­­ മാ­­­റ്റങ്ങൾ ജി­­­.എസ്.ടി­­­ നി­­­യമത്തിൽ വരു­­­ത്തും. പാ‌­‌­‌­‌ർ­­ലമെ­­­ന്‍റി­­­ന്‍റെ­­­ വർ­­ഷകാ­­­ല സമ്മേ­­­ളനത്തിൽ ഭേ­­­ദഗതി­­­കൾ അവതരി­­­പ്പി­­­ച്ചു­­­ പാ­­­സാ­­­ക്കാ­­­നാ­­­ണു­­­ നീ­­­ക്കം. 20 ലക്ഷം രൂ­­­പയിൽ താ­­­ഴെ­­­ വി­­­റ്റു­­­വരവു­­­ള്ള ഇ കൊ­­­മേ­­­ഴ്സ് കന്പനി­­­കളെ­­­ രജി­­­സ്ട്രേ­­­ഷനി­­­ൽ­­നി­­­ന്ന് ഒഴി­­­വാ­­­ക്കു­­­കയും ചെ­­­യ്യും.

തൊ­­­ഴി­­­ലാ­­­ളി­­­കൾ­­ക്കും ജീ­­­വനക്കാ­­­ർ­­ക്കും ഭക്ഷണം, ആരോ­­­ഗ്യസേ­­­വനം, യാ­­­ത്രാ­­­ ആനു­­­കൂ­­­ല്യം എന്നി­­­വ നൽ­­കാൻ ബാ­­­ധ്യസ്ഥമാ­­­യ കന്പനി­­­കൾ­­ക്ക് അവയു­­­ടെ­­­ പേ­­­രിൽ നി­­­കു­­­തി­­­ ആനു­­­കൂ­­­ല്യം നൽ­­കാ­­­നു­­­ള്ള ഭേ­­­ദഗതി­­­യും കൊ­­­ണ്ടു­­­വരും. ഇതി­­­നു­­­ ചെ­­­ലവാ­­­കു­­­ന്ന തു­­­കയ്ക്ക് ഇൻ­­പു­­­ട്ട് ടാ­­­ക്സ് ക്രെ­­­ഡി­­­റ്റ് എടു­­­ക്കാൻ അനു­­­വദി­­­ക്കും. നഴ്സു­­­മാർ, സെ­­­ക്യൂ­­­രി­­­റ്റി­­­ ഗാ­­­ർ­­ഡു­­­മാർ, രാ­­­ത്രി­­­ ജോ­­­ലി­­­ വേ­­­ണ്ടി­­­വരു­­­ന്ന സ്ത്രീ­­­കൾ, ദി­­­വസക്കൂ­­­ലി­­­ക്കാർ തു­­­ടങ്ങി­­­യവർ­­ക്കൊ­­­ക്കെ­­­ നൽ­­കു­­­ന്ന ആനു­­­കൂ­­­ല്യങ്ങളാണ് ഇങ്ങനെ­­­ നി­­­കു­­­തി­­­ ഇളവിന് അർ­­ഹമാ­­­കു­­­ക. നഴ്സു­­­മാ­­­ർ­­ക്കു­­­വേ­­­ണ്ടി­­­ അടയ്ക്കു­­­ന്ന മെ­­­ഡി­­­ക്കൽ ഇൻ­­ഷ്വറൻ­സ് പ്രീ­­­മി­­­യം, തൊ­­­ഴി­­­ലാ­­­ളി­­­കൾ­­ക്കു­­­ള്ള കാ­­­ന്‍റീ­­­നു­­­വേ­­­ണ്ട ചെ­­­ലവ്, സെ­­­ക്യൂ­­­രി­­­റ്റി­­­ ഗാ­­­ർ­­ഡു­­­മാ­­­ർ­­ക്കു­­­ള്ള  ലൈഫ് ഇൻ­­ഷ്വറൻ­­സി­­­ന്‍റെ­­­ പ്രീ­­­മി­­­യം തു­­­ടങ്ങി­­­യവയൊ­­­ക്കെ­­­ ഇപ്രകാ­­­രം ഇൻ­­പു­­­ട്ട് ടാ­­­ക്സ് ക്രെ­­­ഡി­­­റ്റിന് അർ­­ഹമാ­­­കും. സ്ത്രീ­­­ജീ­­­വനക്കാ­­­രെ­­­ താ­­­മസി­­­ക്കു­­­ന്ന സ്ഥലത്തു­­­ വാ­­­ഹനത്തിൽ എത്തി­­­ക്കാൻ ചെ­­­ലവാ­­­കു­­­ന്ന തു­­­കയും ഇതിന് അർ­­ഹമാ­­­കും.

റി­­­വേ­­­ഴ്സ് ചാ­­­ർ­ജ് മെ­­­ക്കാ­­­നി­­­സം (ആർ.സി­­­.എം) ഏതെ­­­ങ്കി­­­ലും ഒരു­­­ വി­­­ഭാ­­­ഗത്തി­­­നു­­­ മാ­­­ത്രമാ­­­യി­­­ ഏർ­­പ്പെ­­­ടു­­­ത്താൻ ഗവൺ­­മെ­­­ന്‍റിന് അധി­­­കാ­­­രം നൽ­­കു­­­ന്ന ഭേ­­­ദഗതി­­­യും കൊ­­­ണ്ടു­­­വരും. രജി­­­സ്റ്റർ ചെ­­­യ്യാ­­­ത്തവരി­­­ൽ­­നി­­­ന്നു­­­ സാ­­­ധനങ്ങൾ വാ­­­ങ്ങു­­­ന്ന രജി­­­േ­­­സ്റ്റർ­ഡ് വ്യാ­­­പാ­­­രി­­­യും വ്യവസാ­­­യി­­­യും ജി­­­.എസ്.ടി­­­ അടയ്ക്കു­­­ന്ന വി­­­ധം കൊ­­­ണ്ടു­­­വന്ന റി­­­വേ­­­ഴ്സ് ചാ­­­ർ­ജ് സംവി­­­ധാ­­­നം പ്രാ­­­യോ­­­ഗി­­­കമാ­­­യി­­­ ഇല്ലാ­­­താ­­­കു­­­കയും ചെ­­­യ്യും.

You might also like

Most Viewed