നോ­ട്ട് ­നി­രോ­ധന കാ­ലയളവിൽ നൽ‍­കി­യ ‘ഓവർ‍ ടൈം’ തു­ക എസ്.ബി­.ഐ തി­രി­ച്ചു­പി­ടി­ക്കു­ന്നു­


ന്യൂ­ഡൽ­ഹി ­: 2016ൽ നോ­ട്ട് നി­രോ­ധനം നടപ്പാ­ക്കി­യ കാ­ലയളവിൽ കൂ­ടു­തൽ സമയം ജോ­ലി­ ചെ­യ്തതിന് ശന്പളത്തി­നു­ പു­റമെ­ നല്കി­യ അധി­കതു­ക തി­രി­ച്ചു­പി­ടി­ക്കാൻ എസ്.ബി­.ഐ നി­ർ­ദേ­ശം നല്കി­. 

നോ­ട്ട് നി­രോ­ധി­ച്ച കാ­ലയളവിൽ 2016 നവംബർ 14നും ഡി­സംബർ 30നും ഇടയിൽ വൈ­കീ­ട്ട് ഏഴു­മണി­ കഴി­ഞ്ഞും ജോ­ലി­ ചെ­യ്ത ജീ­വനക്കാ­ർ­ക്കാണ് പ്രതി­ഫലമാ­യി­ കൂ­ടു­തൽ തു­ക നല്കി­യി­രു­ന്നത്. ഓഫീ­സർ­മാ­ർ­ക്ക് 30,000 രൂ­പയോ­ളവും ക്ലറി­ക്കൽ ജീ­വനക്കാ­ർ­ക്കാ­ർ­ക്ക് 17,000 രൂ­പയോ­ളവു­മാണ് അധി­കമാ­യി­ നൽകി­യത്. എസ്.ബി­.ഐ ശാ­ഖകളി­ലെ­യും അഞ്ച് അനു­ബന്ധ ബാ­ങ്കു­കളി­ലെ­യും ജീ­വനക്കാ­ർ­ക്ക് നല്കി­യ തു­കയാണ് തി­രി­ച്ചു­പി­ടി­ക്കാൻ വി­വി­ധ സോ­ണു­കൾ­ക്ക് നി­ർ­ദേ­ശം നല്കി­യി­രി­ക്കു­ന്നത്. എസ്.ബി­.ഐയിൽ  ലയി­ക്കു­ന്നതി­നു­ മു­ന്പ് അസോ­സി­യേ­റ്റ് ബാ­ങ്കു­കളാ­യി­രു­ന്നപ്പോൾ നല്കി­യ തു­കയാണ് തി­രി­ച്ചു­പി­ടി­ക്കാൻ ആവശ്യപ്പെ­ട്ടി­രി­ക്കു­ന്നത്.

അതേ­സമയം നല്കി­യ തു­ക തി­രി­ച്ചു­പി­ടി­ക്കാ­നു­ള്ള നീ­ക്കത്തി­നെ­തി­രെ­ ജീ­വനക്കാ­രു­ടെ­ സംഘടന പ്രതി­ഷേ­ധവു­മാ­യി­ രംഗത്തെ­ത്തി­യി­ട്ടു­ണ്ട്.

You might also like

Most Viewed