സ്വിസ് ബാ­ങ്കിൽ അവകാ­ശി­കളി­ല്ലാ­ത്ത 300 കോ­ടി ­: ഇന്ത്യക്കാ­രു­ടേ­തെ­ന്ന് സംശയം


ന്യൂ­ഡൽ­ഹി­ : അവകാ­ശി­കളി­ല്ലാ­തെ­ ഇന്ത്യക്കാ­രു­ടേ­തെ­ന്ന് സംശയി­ക്കു­ന്ന 300 കോ­ടി­ സ്വി­സ്ബാ­ങ്കു­കളിൽ. സ്വി­റ്റ്സർ­ലാ­ൻ­ഡ് ബാ­ങ്കിംഗ് ഓംബു­ഡ്സ്മാൻ പു­റത്തു­വി­ട്ട വി­വരങ്ങളി­ലാണ് ആരും അവകാ­ശവാ­ദം ഉന്നയി­ക്കാ­ത്ത നി­രവധി­ നി­ഷ്ക്രി­യ അക്കൗ­ണ്ടു­കൾ സ്വിസ് ബാ­ങ്കു­കളിൽ ഉണ്ടെ­ന്ന കണക്കു­കൾ ഉള്ളത്. ഇത്തരത്തിൽ 3500 അക്കൗ­ണ്ടു­കൾ ഉള്ളതിൽ ആറെ­ണ്ണത്തിന് ഇന്ത്യൻ ബന്ധമു­ണ്ടെ­ന്നാണ് സൂ­ചന. എന്നാൽ ഈ കണക്ക് കൃ­ത്യമല്ല. ഇതിൽ കൂ­ടു­തൽ അക്കൗ­ണ്ടു­കൾ ഇന്ത്യക്കാ­രു­ടേ­താ­യി­ ഉണ്ടാ­കാ­മെ­ന്നാണ് റി­പ്പോ­ർ­ട്ട്. ഈ അക്കൗ­ണ്ടു­കളു­ടെ­ ഉടമസ്ഥരേ­പ്പറ്റി­യു­ള്ള കൃ­ത്യമാ­യ വി­വരങ്ങൾ ബാ­ങ്കു­കളിൽ ഇല്ല. അതേ­സമയം ഇന്ത്യക്കാ­രു­ടേ­തെ­ന്ന് സംശയി­ക്കു­ന്ന അക്കൗ­ണ്ടു­കളിൽ ആകെ­ക്കൂ­ടി­ നി­ക്ഷേ­പി­ച്ചി­രി­ക്കു­ന്ന തു­ക ഏകദേ­ശം 300 കോ­ടി­യോ­ളം വരു­മെ­ന്നാണ് ഓംബു­ഡ്സ്മാൻ പു­റത്തു­വി­ട്ട കണക്കു­കളിൽ പറയു­ന്നത്. 

ഏറെ­ക്കു­റെ­ കൃ­ത്യമാ­യ വി­വരങ്ങൾ ഉള്ള ആറ് ഇന്ത്യക്കാ­രു­ടെ­ അക്കൗ­ണ്ടു­കളിൽ മു­ന്നെ­ണ്ണത്തി­ന്റെ­ വി­ലാ­സം ഇന്ത്യയി­ലാ­ണ്. ഒരാ­ൾ­ക്ക് പാ­രീ­സി­ലും മറ്റൊ­രാ­ൾ­ക്ക് ലണ്ടനി­ലു­മാണ് വി­ലാ­സം നൽ­കി­യി­രി­ക്കു­ന്നത്. ആറാ­മന്റെ­ കാ­ര്യത്തിൽ വി­വരങ്ങൾ വെ­ളി­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. 2015ൽ പു­റത്തു­വി­ട്ട പട്ടി­കയി­ലും ഈ വി­വരങ്ങൾ ഉണ്ടാ­യി­രു­ന്നു­. 1954 മു­തൽ ഇവ നി­ഷ്ക്രി­യ അക്കൗ­ണ്ടു­കളാ­യി­ നി­ലനി­ൽ­ക്കു­കയാ­ണ്. വി­വരങ്ങൾ വെ­ളി­പ്പെ­ടു­ത്താ­നു­ള്ള അവസാ­ന സമയം കഴി­ഞ്ഞി­ട്ടും ഇവയിൽ ആരും അവകാ­ശവാ­ദം ഉന്നയി­ക്കു­ന്നി­ല്ലെ­ങ്കിൽ തു­ക അതാത് രാ­ജ്യങ്ങൾ­ക്ക് കൈ­മാ­റി­യേ­ക്കും. ഒരു­ വർ­ഷത്തി­നു­ള്ളിൽ വി­വരങ്ങൾ വെ­ളി­പ്പെ­ടു­ത്തി­യി­ല്ലെ­ങ്കി­ൽ പണം കൈ­മാ­റും. ഇന്ത്യയി­ലെ­ രാ­ഷ്ട്രീ­യക്കാ­രു­ടെ­ കള്ളപ്പണം സ്വിസ് ബാ­ങ്കു­കളിൽ ഉണ്ടെ­ന്ന വാ­ദങ്ങൾ നി­ലനി­ൽ­ക്കെ­യാണ് അവകാ­ശി­കളി­ല്ലാ­ത്ത ഇന്ത്യക്കാ­രു­ടേ­തെ­ന്ന് സംശയി­ക്കു­ന്ന അക്കൗ­ണ്ട് വി­വരങ്ങൾ പു­റത്തു­വന്നി­രി­ക്കു­ന്നത്.

You might also like

Most Viewed