ആൾ‍­ക്കൂ­ട്ട കൊ­ലപാതകം : നി­യമ നി­ർ‍­മാ­ണം വേ­ണമെ­ന്ന് സു­പ്രീംകോ­ടതി­


ന്യൂ­ഡൽ‍­ഹി ­: ഗോ­ഹത്യയു­ടെ­ പേ­രി­ലു­ള്ള ആൾ‍­ക്കൂ­ട്ട കൊ­ലപാ­തകങ്ങൾ‍ തടയാൻ ശക്തമാ­യ നി­യമം വേ­ണമെ­ന്ന് സു­പ്രീംകോ­ടതി­. ഒരു­മാ­സം നീ­ണ്ട വാ­ദം കേ­ൾ‍­ക്കലിന് ശേ­ഷം വി­ധി­ പറയു­ന്ന വേ­ളയി­ലാണ് ആൾ‍­ക്കൂ­ട്ട കൊ­ലപാ­തകങ്ങൾ‍ തടയാൻ നി­യമം വേ­ണമെ­ന്ന് കോ­ടതി­ വ്യക്തമാ­ക്കി­യത്. 

പശു­വി­ന്റെ­ പേ­രിൽ അടക്കം നി­യമം കൈയി­ലെ­ടു­ക്കാൻ ആരെ­യും അനു­വദി­ക്കരു­തെ­ന്നും ഇത്തരം അക്രമങ്ങൾ തടയു­ന്നതിൽ സർ­ക്കാർ പരാ­ജയപ്പെ­ട്ടെ­ന്നും കോ­ടതി­ പറഞ്ഞു­. പശു­വി­ന്റെ­ പേ­രി­ലു­ള്ള ആൾ­ക്കൂ­ട്ട ആക്രമണങ്ങൾ തടയു­ന്നതിന് ശക്തമാ­യ നി­യമനി­ർ­മാ­ണങ്ങൾ വേ­ണമെ­ന്ന് കോ­ടതി­ കേ­ന്ദ്ര-സംസ്ഥാ­ന സർ­ക്കാ­രു­കൾ­ക്ക് നി­ർ­ദേ­ശം നൽ­കി­.

ജനങ്ങളു­ടെ­ സു­രക്ഷ ഉറപ്പാ­ക്കാൻ സർ‍­ക്കാ­രിന് ബാ­ദ്ധ്യതയു­ണ്ടെ­ന്നും ഇത്തരം കാ­ര്യങ്ങൾ‍ ഒരി­ക്കലും സംഭവി­ക്കാൻ പാ­ടി­ല്ലാ­ത്ത അക്രമങ്ങൾ‍ ആണെ­ന്നും പരമോ­ന്നത കോ­ടതി­ വി­ലയി­രു­ത്തി­. 

നാളെ പാ­ർ‍­ലമെ­ന്റ് സമ്മേളനം ചേ­രാ­നി­രി­ക്കെ­ സർ‍­ക്കാ­രിന് വലി­യ തി­രി­ച്ചടി­യാ­കു­കയാണ് സു­പ്രീംകോ­ടതി­യു­ടെ­ വി­ലയി­രു­ത്തൽ‍. കോ­ൺ‍­ഗ്രസ് പ്രവർ‍­ത്തകൻ നൽ‍­കി­യ പൊ­തു­താ­ൽ‍­പ്പര്യ ഹർ‍­ജി­യി­ലാണ് കോ­ടതി­ ഈ വി­ലയി­രു­ത്തൽ‍ നടത്തി­യത്.

You might also like

Most Viewed