ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യെ ആ​ക്ര​മി​ക്കാ​ൻ പാ​ക് ഭീ​ക​ര​ർ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്


ന്യൂ­­­ഡൽ­­ഹി ­­­: ഇന്ത്യൻ നാവികസേനയെ ആക്രമിക്കാൻ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ പദ്ധതിയിടുന്നതായി ഇന്‍റലിജൻസ് റിപ്പോർ‍ട്ട്. ആഴക്കടൽ‌ മുങ്ങൽ വിദഗ്ദ്ധരെ  ഉപയോഗിച്ചാണ് നാവികസേനയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതെന്നാണ് വിവരം. പാകിസ്ഥാനിലെ ബഹവാൽപുരിൽ ജെയ്ഷ് ഇ മുഹമ്മദ് കടൽ ആക്രമണങ്ങൾ നടത്തുന്നതിന് പരിശീലനം നടത്തിവരികയാണെന്ന്  ഇന്‍റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നാവിക കേന്ദ്രങ്ങളെയാണോ യുദ്ധകപ്പലുകളെയാണോ ഇവർ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമല്ല. ആക്രമണത്തിന് തയ്യാറായി 10 പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ നിയന്ത്രണരേഖയ്ക്കപ്പുറം ഒരുങ്ങിയിരിക്കുകയാണെന്നും രഹസ്യാന്വേഷണ  റിപ്പോർ‍ട്ടിൽ‍ പറയുന്നു. കെൽ‍, ആത്മുകം, ടുദിൻഹൽ‍, ലീപ് താഴ്്വര എന്നിവിടങ്ങളിൽ‍ കൂടിയാകാം ഇവർ‍ നുഴഞ്ഞുകയറാൻ ശ്രമിക്കുകയെന്നും റിപ്പോർ‍ട്ടിൽ‍  പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാവിക സേന പരിശോധന ശക്തമാക്കി.

You might also like

Most Viewed