സർ­വ്വകക്ഷി­ സംഘം പ്രധാ­നമന്ത്രി­യെ­ കണ്ടു­ : കാ­ര്യമാ­യ ഉറപ്പു­കളി­ല്ല


ന്യൂ­ഡൽ­ഹി ­: സംസ്ഥാ­നത്തി­ന്റെ­ വി­വി­ധ ആവശ്യങ്ങൾ ഉന്നയി­ച്ച് മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയന്റെ­ നേ­തൃ­ത്വത്തിൽ കേ­രളത്തിൽ നി­ന്നു­ള്ള സർ­വ്വകക്ഷി­സംഘം പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­യെ­ കണ്ടു­. സംസ്ഥാ­നത്തി­ന്റെ­ വി­വി­ധ ആവശ്യങ്ങൾ മു­ഖ്യമന്ത്രി­യും പ്രതി­പക്ഷനേ­താ­വും അടക്കമു­ള്ള നേ­താ­ക്കൾ പ്രധാ­നമന്ത്രി­യെ­ ബോ­ധി­പ്പി­ച്ചു­. ഭക്ഷ്യസു­രക്ഷാ­ പദ്ധതി­യിൽ ഇളവു­കൾ, കഞ്ചി­ക്കോട് കോ­ച്ച് ഫാ­ക്ടറി­, മഴക്കാ­ലകെ­ടു­തി­യിൽ ധനസഹാ­യം തു­ടങ്ങി­യവയാ­യി­രു­ന്നു­ കേ­രളം മു­ന്നോ­ട്ട് വെ­ച്ച പ്രധാ­ന പ്രശ്നങ്ങൾ. എന്നാൽ മഴക്കെ­ടു­തി­ വി­ലയി­രു­ത്തു­ന്നതിന് കേ­ന്ദ്ര സംഘത്തെ­ അയയ്ക്കാ­മെ­ന്ന ഉറപ്പല്ലാ­തെ­ കാ­ര്യമാ­യ മറ്റൊ­രു­ ഉറപ്പും മോ­ദി­, സർ­വ്വകക്ഷി­ സംഘത്തിന് നൽ­കി­യി­ല്ല.

മോ­ദി­യു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച നി­രാ­ശാജനകമെ­ന്ന് സർവ്­വകക്ഷി­ യോ­ഗത്തി­ന് ­ശേ­ഷം മു­ഖ്യമന്ത്രി­ പറഞ്ഞു­. നി­ലവിൽ കോ­ച്ച് ഫാ­ക്ടറി­ സംബന്ധി­ച്ച് പ്രധാ­നമന്ത്രി­ ഉറപ്പു­കളൊ­ന്നും നൽ­കി­യി­ട്ടി­ല്ലെ­ന്ന് മു­ഖ്യമന്ത്രി­ പറഞ്ഞു­. ഭക്ഷ്യഭദ്രത നി­യമം അനു­സരി­ച്ച് മാ­ത്രമേ­ റേ­ഷൻ വി­ഹി­തം അനു­വദി­ക്കാ­നാ­വൂ­. ഇക്കാ­ര്യത്തിൽ കേ­രളത്തിന് മാ­ത്രമാ­യി­ ഇളവ് അനു­വദി­ക്കാ­നാ­വി­ല്ലെ­ന്നും പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­ അറി­യച്ചതാ­യി­ പി­ണറാ­യി­ വ്യക്തമാ­ക്കി­. 

ശബരി­പാ­തയ്ക്ക് സ്ഥലമേ­റ്റെ­ടു­ത്ത് നൽ­കി­യാൽ പദ്ധതി­ നടപ്പി­ലാ­ക്കാ­മെ­ന്നാണ് അറി­യി­ച്ചി­രി­ക്കു­ന്നത്. അതേ­സമയം, മഴക്കെ­ടു­തി­യിൽ ആവശ്യമാ­യ സഹാ­യം നൽ­കാ­മെ­ന്ന് പ്രധാ­നമന്ത്രി­ ഉറപ്പ് നൽ­കി­യതാ­യും മു­ഖ്യമന്ത്രി­ വ്യക്തമാ­ക്കി­. കസ്തൂ­രി­രംഗൻ റി­പ്പോ­ർ­ട്ടിൽ അന്തി­മവി­ജ്ഞാ­പനം പെ­ട്ടെ­ന്ന് പു­റപ്പെ­ടു­വി­ക്കണമെ­ന്ന കേ­രളത്തി­ന്റെ­ ആവശ്യത്തിന് മറ്റ്­ സംസ്ഥാ­നങ്ങളേ­യും കൂ­ടി­ ബാ­ധി­ക്കു­ന്ന വി­ഷയമാ­യതി­നാൽ അവരോട് കൂ­ടി­ ആലോ­ചി­ച്ച് കഴി­വതും പെ­ട്ടെ­ന്ന് നടപടി­കൾ പൂ­ർ­ത്തി­യാ­ക്കാ­മെ­ന്ന് പ്രധാ­നമന്ത്രി­ മറു­പടി­ നൽ­കി­. 

പൊ­തു­മേ­ഖലാ­ സ്ഥാ­പനമാ­യ എച്ച്.എം.ടി­യെ­ സ്വകാ­ര്യവൽ­ക്കരി­ക്കരു­തെ­ന്നും കേ­രളത്തിന് കൈ­മാ­റണമെ­ന്നും കേ­രളം പ്രധാ­നമന്ത്രി­യോട് ആവശ്യപ്പെ­ട്ടു­. എന്നാൽ എച്ച്.എം.ടി­യെ­ വാ­ങ്ങാ­നു­ള്ള ലേ­ലത്തിൽ കേ­രളത്തി­നും പങ്കെ­ടു­ക്കാ­മല്ലോ­ എന്ന ചോ­ദ്യമാണ് പ്രധാ­നമന്ത്രി­യിൽ നി­ന്നു­ണ്ടാ­യത്. കോ­ഴി­ക്കോട് വി­മാ­നത്താ­വളം നേ­രി­ടു­ന്ന പ്രശ്നങ്ങളും സർ­വ്വകക്ഷി­ സംഘം പ്രധാ­നമന്ത്രി­യു­ടെ­ ശ്രദ്ധയി­ൽ­പ്പെ­ടു­ത്തി­യെ­ങ്കി­ലും അതി­ലും പ്രതീ­ക്ഷ നൽ­കു­ന്ന മറു­പടി­യൊ­ന്നും പ്രധാ­നമന്ത്രി­യിൽ നി­ന്നും ലഭി­ച്ചി­ല്ല.

You might also like

Most Viewed