കണ്ണന്താ­നം ഇല്ല, പ്രധാ­നമന്ത്രി­ക്ക് അതൃ­പ്തി­


ന്യൂ­ഡൽ­ഹി ­: കേ­ന്ദ്രമന്ത്രി­ അൽ­ഫോ­ൺ­സ് കണ്ണന്താ­നത്തെ­ സർ­വ്വകക്ഷി­ സംഘത്തിൽ ഉൾ­പ്പെ­ടു­ത്താ­ത്തതിൽ പ്രധാ­നമന്ത്രി­ക്ക് അതൃ­പ്തി­. ഇക്കാ­ര്യം യോ­ഗത്തി­നെ­ത്തി­യ മു­ഖ്യമന്ത്രി­യു­ടെ­ നേ­തൃ­ത്വത്തി­ലു­ള്ള സംഘത്തെ­ അദ്ദേ­ഹം അറി­യി­ച്ചു­.

മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയൻ, പ്രതി­പക്ഷ നേ­താവ് രമേശ് ചെ­ന്നി­ത്തല, കെ­.പി­.സി­.സി­ അദ്ധ്യക്ഷൻ എം.എം ഹസൻ തു­ടങ്ങി­ കേ­രളത്തി­ലെ­ എല്ലാ­ പാ­ർ­ട്ടി­കളു­ടെ­യും പ്രതി­നി­ധി­കൾ സർ­വ്വകക്ഷി­ സംഘത്തി­ലു­ണ്ടാ­യി­രു­ന്നു­. ബി­.ജെ­.പി­യെ­ പ്രതി­നി­ധീ­കരി­ച്ച് എ.എൻ രാ­ധാ­കൃ­ഷ്ണനാ­യി­രു­ന്നു­ സംഘത്തൊ­ടൊ­പ്പം പോ­യത്. എന്നാൽ കേ­രളത്തിൽ നി­ന്നു­ള്ള ഏക കേ­ന്ദ്രമന്ത്രി­യാ­യ അൽ­ഫോ­ൺ‍­സ് കണ്ണന്താ­നത്തെ­ കൂ­ട്ടാ­തെ­ തന്നെ­ കാ­ണാൻ സർവ്­വകകക്ഷി­ സംഘം വന്നതി­ലെ­ അനി­ഷ്ടം പ്രധാ­നമന്ത്രി­ പരസ്യമാ­ക്കു­കയാ­യി­രു­ന്നു­.

അതേ­സമയം കൂ­ടി­ക്കാ­ഴ്ച നടത്തി­യതിന് പി­ന്നാ­ലെ­ അൽ­ഫോ­ൺ­സ് കണ്ണാ­ന്താ­നത്തെ­ പ്രധാ­നമന്ത്രി­ വി­ളി­ച്ച് വരു­ത്തി­. എന്തുകൊ­ണ്ട് സർ­വ്വകക്ഷി­ സംഘത്തിൽ ഇല്ലാ­യി­രു­ന്നു­വെ­ന്ന് പ്രധാ­നമന്ത്രി­ തി­രക്കി­യതാ­യും മോ­ദി­യെ­ കണ്ടതിന് ശേ­ഷം അൽ­ഫോ­ൺ­സ് കണ്ണന്താ­നം പറഞ്ഞു­. വി­ളി­ക്കാ­തി­രു­ന്നത് തെ­റ്റോ­ ശരി­യോ­ എന്ന് ജനങ്ങൾ തീ­രു­മാ­നി­ക്കട്ടെ­യെ­ന്നും അദ്ദേ­ഹം വ്യക്തമാ­ക്കി­.

You might also like

Most Viewed