നീറ്റ് തമിഴിലെഴുതിയവർക്ക് ഗ്രേസ് മാർക്ക് : ഹൈക്കോടതി ഉത്തരവിന് േസ്റ്റ

ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ തമിഴ് ഭാഷയിലെഴുതിയവർക്ക് 196 ഗ്രേസ് മാർക്ക് നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റ. ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.എസ്.ഇ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ എസ്.എ ബോബ്ഡെ, എൽ. നാഗേശ്വർ റാവു എന്നിവരാണ് ഹർജി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കും.
നീറ്റ് പരീക്ഷയ്ക്കായി തമിഴിൽ തയ്യാറാക്കിയ ചോദ്യങ്ങളിൽ തെറ്റുണ്ടായെന്ന് കണ്ടെത്തിയാണ് 196 ഗ്രേസ് മാർക്ക് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. 49 ചോദ്യങ്ങൾ പരിഭാഷ ചെയ്തപ്പോൾ തെറ്റുണ്ടായെന്നും ഓരോ ചോദ്യത്തിനും 4 മാർക്ക് വീതം നൽകണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് രാജ്യവ്യാപകമായി തയ്യാറാക്കുന്ന റാങ്ക് പട്ടികയെ ബാധിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇക്കാരണത്താൽ വളരെ പിന്നിലായി പോകുമെന്നമാണ് സി.ബി.എസ്.ഇയുടെ വാദം.