ലോക്സഭയിൽ ന​ട​ന്ന​ത് പ്ര​തി​­​പ​ക്ഷ​ത്തി​­​ന്‍റെ­ ശ​ക്തി പരീ​­​ക്ഷ​ണ​മെ­ന്ന് പ്രധാ­നമന്ത്രി­


ന്യൂ­ഡൽ­ഹി­ : നരേ­ന്ദ്ര മോ­ദി­ സർ­ക്കാ­രി­നെ­തി­രെ­ പ്രതി­പക്ഷം കൊ­ണ്ടു­വന്ന അവി­ശ്വാസപ്രമേ­യം തള്ളി­. 126ന് എതി­രെ­ 325 വോ­ട്ടി­നാണ് അവി­ശ്വാ­സം പരാ­ജയപ്പെ­ട്ടത്. ആകെ­ 451 അംഗങ്ങൾ വോ­ട്ട് ചെ­യ്തപ്പോൾ അതിൽ 325 പേർ എതി­ർ­ക്കു­കയും 126 പേർ അനു­കൂ­ലി­ക്കു­കയും ചെ­യ്തു­.12  മണി­ക്കൂ­റി­ലധി­കം നീ­ണ്ടു­നി­ന്ന സഭാ­ നടപടി­കൾ­ക്ക്­ ശേ­ഷമാണ് അവി­ശ്വാ­സപ്രമേ­യം വോ­ട്ടി­നി­ട്ടത്. ഭരണപക്ഷത്തി­ന്­ പ്രതീ­ക്ഷച്ചതി­ലും അധി­കം വോ­ട്ടു­കൾ ലഭി­ച്ചു­. എൻ.­ഡി­.എ സഖ്യത്തിന് സഭയിൽ 313 വോ­ട്ടാണ് ഉള്ളത്. എന്നാൽ ഇതി­ലും 12 വോ­ട്ടു­കൾ  കൂ­ടു­തലാ­യി­ ഭരണപക്ഷത്തി­ന്­ ലഭി­ച്ചു­.  കോ­ൺഗ്രസ്, സി.­പി­.എം, തൃ­ണമൂൽ കോ­ൺഗ്രസ്, ടി­.ഡി­.പി­ തു­ടങ്ങി­ ഒട്ടു­മി­ക്ക പ്രതി­പക്ഷ പാ­ർ­ട്ടി­കളും അവി­ശ്വാ­സ പ്രമേ­യത്തി­ന്­ നോ­ട്ടീസ് നൽ­കി­യി­രു­ന്നു­. എന്നാൽ  അവി­ശ്വാ­സ പ്രമേ­യ ചർ­ച്ച  ടി.­ഡി­.പി­യാണ് തു­ടങ്ങി­യത്. ടി­.ഡി­.പി­യു­ടെ­ നോ­ട്ടീസ് ആദ്യം ലഭി­ച്ചത്­ ചൂ­ണ്ടി­ക്കാ­ട്ടി­യാണ് ചർ­ച്ച തു­ടങ്ങു­ന്നതി­നു­ള്ള അവസരം ടി­.ഡി­.പി­  അംഗത്തി­ന്­ നൽ­കി­യത്. 

ഏഴര മണി­ക്കൂ­റോ­ളം നീ­ളു­ന്ന ദീ­ർ­ഘചർ­ച്ച ലക്ഷ്യമാ­ക്കി­യി­രു­ന്നതി­നാൽ ചോ­ദ്യോ­ത്തരവേ­ള ഒഴി­വാ­ക്കു­കയും ചെ­യ്തി­രു­ന്നു­. അതേ­സമയം പാ­ർ­ലമെ­ന്‍റിൽ നടന്നത് പ്രതി­പക്ഷത്തി­ന്‍റെ­ ശക്തി­പ്പരീ­ക്ഷണമാ­ണെ­ന്ന് പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­ അഭി­പ്രാ­യപ്പെ­ട്ടു­. ഇത് സർ­ക്കാ­രി­നെ­തി­രെ­യു­ള്ള അവിശ്വാ­സ  പ്രമേ­യമല്ല, മറി­ച്ച് കോൺ­ഗ്രസ്­സും സഖ്യകക്ഷി­കളും ഉൾ­പ്പെ­ടു­ന്ന പ്രതി­പക്ഷത്തി­ന്‍റെ­ ശക്തി­പരീ­ക്ഷണമാ­ണെ­ന്ന് അദ്ദേ­ഹം പറഞ്ഞു­. 

ലോ­ക്സഭയിൽ കേ­ന്ദ്ര  സർ­ക്കാ­രി­നെ­തി­രെ­യു­ള്ള അവി­ശ്വാ­സപ്രമേ­യ ചർ­ച്ചയിൽ മറു­പടി­ പ്രസംഗം നടത്തു­ക‍യാ­യി­രു­ന്നു­ അദ്ദേ­ഹം. അവി­ശ്വാ­സ പ്രമേ­യത്തി­നും രാ­ഹു­ലി­ന്റെ­ ആരോ­പണങ്ങൾ­ക്കും ശക്തമാ­യ മറു­പടി­യാണ്  പ്രധാ­നമന്ത്രി­ നൽ­കി­യത്. രാ­ഹു­ലും കോ­ൺ­ഗ്രസ്സും സ്വയം വി­ശ്വാ­സമി­ല്ലാ­ത്തവരാണ്. ജനങ്ങളെ­ തെ­റ്റി­ദ്ധരി­പ്പി­ക്കാ­നാണ്‌ ശ്രമി­ക്കു­ന്നത്. യഥാ­ർ­ത്ഥത്തിൽ ഈ അവി­ശ്വാ­സ പ്രമേ­യം എത്രപേർ കോ­ൺ­ഗ്രസ്സി­ന്റെ­ കൂ­ടെ­ നി­ൽ­ക്കു­മെ­ന്ന് പരി­ശോ­ധി­ക്കാ­നാ­ണെ­ന്നും മോ­ദി­ ലോ­ക്സഭയിൽ പറഞ്ഞു­.

റാ­ഫേൽ ഇടപാട് രണ്ട് പരമാ­ധി­കാ­ര രാ­ഷ്ട്രങ്ങൾ തമ്മി­ലു­ള്ള കരാ­റാ­ണ്. അതിൽ അഴി­മതി­യു­ണ്ടെ­ന്ന് ഒരു­ തെ­ളി­വു­മി­ല്ലാ­തെ­ പറയു­കയാ­ണ്. രാ­ജ്യതാൽപ്പര്യത്തി­ന്­ വി­രു­ദ്ധമാണ് ഈ നീ­ക്കം. സർ­ജി­ക്കൽ സ്ട്രൈ­ക്കി­നെ­ തള്ളി­പ്പറഞ്ഞവരാണ് കോ­ൺ­ഗ്രസ്. തന്നെ­ എന്തും പറയാം പക്ഷേ­ രാജ്യത്തി­ന്റെ­ സൈ­നി­കരെ­ അപമാ­നി­ക്കരു­തെ­ന്നും പ്രധാ­നമന്ത്രി­ പറഞ്ഞു­.

സർ­ക്കാ­രി­ന്റെ­ നേ­ട്ടങ്ങൾ എണ്ണി­യെ­ണ്ണി­ വി­ശദീ­കരി­ച്ച പ്രധാ­നമന്ത്രി­ കോ­ൺ­ഗ്രസ്സിന് റി­സർ­വ്വ് ബാ­ങ്കി­ലും, സൈ­ന്യത്തി­ലും, തി­രഞ്ഞെ­ടു­പ്പ് യന്ത്രത്തി­ലും ഒന്നും വി­ശ്വാ­സമി­ല്ലാതാ­യെ­ന്നും ചൂ­ണ്ടി­ക്കാ­ട്ടി­. ഞാൻ മു­ഖ്യമന്ത്രി­യാ­യി­രു­ന്നപ്പോൾ ജി­.എസ്.ടി­ തടഞ്ഞു­ എന്നാണ് ‌‌ആരോ­പണം. എന്നാൽ സംസ്ഥാ­നങ്ങളെ­ കണക്കി­ലെ­ടു­ത്തു­ കൊ­ണ്ടു­ വേ­ണം ചെ­യ്യാൻ എന്നാണ് താൻ അന്ന് പറഞ്ഞത്. കോ­ൺ­ഗ്രസ് അത് ചെ­യ്തി­ല്ല. 

അതേ­സമയം ഞങ്ങൾ അധി­കാ­രത്തിൽ വന്നപ്പോൾ എല്ലാ­ സംസ്ഥാ­നങ്ങളു­ടേ­യും അറി­വോ­ടെ­യും സമ്മതത്തോ­ടെ­യു­മാണ് ജി­.എസ്.ടി­ നടപ്പി­ലാ­ക്കി­യതെന്നും മോ­ദി­ ചൂ­ണ്ടി­ക്കാ­ട്ടി­.

You might also like

Most Viewed