അവി­ശ്വാ­സ പ്രമേ­യം : രാ­ഹു­ലിന് പി­ന്തു­ണയു­മാ­യി­ ശി­വസേ­ന


ന്യൂ­ഡൽ­ഹി­ : അവി­ശ്വാ­സ പ്രമേ­യ ചർ­ച്ചയിൽ പ്രധാ­നമന്ത്രി­ നരേ­ന്ദ്രമോ­ദി­ക്കെ­തി­രെ­ ശക്തമാ­യ വി­മർ­ശനം ഉന്നയി­ക്കു­കയും ഒടു­വിൽ മോ­ദി­യെ­ ആലിംഗനം ചെ­യ്യു­കയും ചെ­യ്ത കോ­ൺഗ്രസ് അദ്ധ്യക്ഷൻ രാ­ഹു­ൽ­ഗാ­ന്ധി­യു­ടെ­ നടപടി­ക്ക് പി­ന്തു­ണയു­മാ­യി­ ശി­വസേ­ന മു­ഖപത്രം സാ­മ്ന. ബെ­ഞ്ചിൽ നി­ന്നും ഇറങ്ങി­ വന്ന് പ്രധാ­നമന്ത്രി­യെ­ രാ­ഹുൽ കെ­ട്ടി­പി­ടി­ക്കു­ന്ന ചി­ത്രമടക്കം ഉൾ­പ്പെ­ടു­ത്തി­ വലി­യവാ­ർ­ത്ത നൽ­കി­യാണ് സാ­മ്ന രാ­ഹു­ലി­ന്റെ­ ലോ­ക്സഭയി­ലെ­ പ്രകടനത്തെ­ റി­പ്പോ­ർ­ട്ട് ചെ­യ്തി­രി­ക്കു­ന്നത്. ഇതാദ്യമായാണ് കോൺഗ്രസിനേയും രാഹുലിനേയും പിന്തുണച്ച് കൊണ്ട് സാമ്ന ഇത്ര വലിയ വാർത്ത നൽകിക്കൊണ്ട് രംഗത്ത് വരുന്നത്.

അവി­ശ്വാ­സ പ്രമേ­യത്തെ­ മറി­കടക്കാൻ മോ­ദി­ സർ­ക്കാ­രിന് കഴി­ഞ്ഞു­വെ­ങ്കി­ലും ഹൃ­ദയംകൊ­ണ്ട് വി­ജയി­ച്ചത് രാ­ഹു­ൽ­ഗാ­ന്ധി­യാ­ണെ­ന്നുമാണ് സാ­മ്ന പ്രതി­കരി­ച്ചത്. ലോ­ക്സഭയി­ലെ­ രാ­ഹു­ലി­ന്റെ­ പ്രസംഗം തെ­ളി­യി­ക്കു­ന്നത് അദ്ദേ­ഹം യഥാ­ർത്­ഥ രാ­ഷ്ട്രീ­യ സ്കൂ­ളിൽ നി­ന്ന് ബി­രു­ദം നേ­ടി­ കഴി­ഞ്ഞു­വെ­ന്നാ­ണെ­ന്ന് കഴി­ഞ്ഞ ദി­വസം ശി­വസേ­ന നേ­താ­വും സാ­മ്നയു­ടെ­ അസോ­സി­യേ­റ്റ് എഡി­റ്ററു­മാ­യ സഞ്ജയ് റാ­വത്തും പ്രതി­കരി­ച്ചി­രു­ന്നു­. രാ­ഹുൽ ഗാ­ന്ധി­യു­ടെ­ ആലിംഗനത്തെ­ ഇത് വെ­റും ആലിംഗനമല്ല മറി­ച്ച് മോദി­ക്ക് നൽ­കി­യ ഷോ­ക്കാ­യി­രു­ന്നു­വെ­ന്നാണ് റാ­വത്ത് പറയു­ന്നത്. രാ­ഹുൽ രാ­ജ്യത്തെ­  നയി­ക്കാൻ സന്നദ്ധനാ­ണെ­ന്ന് ആദ്യം പറഞ്ഞത് ശി­വസേ­നയാ­ണ്. ഇക്കാ­ര്യം ഇപ്പോൾ തെ­ളി­ഞ്ഞി­രി­ക്കു­കയാ­ണെ­ന്നുംഅദ്ദേ­ഹം പ്രതി­കരി­ച്ചു­. 

അതേ­സമയം ശി­വസേ­ന തങ്ങളു­ടെ­ ചീഫ് വി­പ്പ് ചന്ദ്രകാ­ന്ത് ഖൈ­റയെ­ സ്ഥാ­നത്ത് നി­ന്നും മാ­റ്റി­. ചന്ദ്രകാ­ന്ത് ഖൈ­റയു­ടെ­ ലെ­റ്റർ പാഡ് ഉപയോ­ഗി­ച്ച് ബി­.ജെ­.പി­ക്ക് അനു­കൂ­ലമാ­യി­ പി­ന്തു­ണ അഭ്യർ­ത്ഥി­ച്ച് എം.പി­മാ­ർ­ക്ക് കത്ത് നൽ­കി­യി­രു­ന്നു­. ഇത് പാ­ർ­ട്ടി­ അറി­വോ­ടെ­യാ­യി­രു­ന്നി­ല്ല.ഇതേ­ തു­ടർ­ന്നാണ് നടപടി­.

You might also like

Most Viewed