സൈ­ബർ‍ ആക്രമണം : സിംഗപ്പു­രിൽ‍ പ്രധാ­നമന്ത്രി­യു­ടേത്‌ ഉൾ‍­പ്പെ­ടെ­ വി­വരങ്ങൾ‍ ചോ­ർ‍­ത്തി­


സിംഗപ്പുർ‍ സി­റ്റി ­: പ്രധാ­നമന്ത്രി­ ലീ­ സെ­യിൻ ലൂ­ങ്ങി­ന്റേ­തു­ൾ‍­പ്പെ­ടെ­ ഒന്നര ദശലക്ഷം സിംഗപ്പുർ‍ പൗ­രന്‍മാ­രു­ടെ­ ആരോ­ഗ്യവി­വരങ്ങൾ‍ ഹാ­ക്കർ‍­മാർ‍ ചോ­ർ‍­ത്തി­. സിംഗപ്പു­രി­ന്റെ­ ചരി­ത്രത്തി­ലെ­ ഏറ്റവും വലി­യ സൈ­ബർ‍ ആക്രമണമാ­ണി­തെ­ന്നാ­ണു­ വി­ലയി­രു­ത്തൽ‍. കൃ­ത്യമാ­യി­ ആസൂ­ത്രണം ചെ­യ്‌ത സൈ­ബർ‍ ആക്രമണമാണ്‌ സർ‍­ക്കാർ‍ ഡേ­റ്റാ­ ശേ­ഖരത്തി­നു­നേ­രേ­യു­ണ്ടാ­യതെ­ന്നു­ സിംഗപ്പുർ‍ ആരോ­ഗ്യ-വാ­ർ‍­ത്താ­വി­നി­മയ മന്ത്രാ­ലയം പ്രതി­കരി­ച്ചു­. 

പ്രത്യേ­കി­ച്ച്‌ പ്രധാ­നമന്ത്രി­ ലീ­ സെ­യിൻ ലൂ­ങ്ങി­ന്റെ­ ആരോ­ഗ്യവി­വരങ്ങൾ‍ ഹാ­ക്കർ‍­മാർ‍ ലക്ഷ്യമി­ട്ടതാ­യി­ ആരോ­ഗ്യമന്ത്രി­ ജാൻ ജിം യോങ്‌ പത്രസമ്മേ­ളനത്തിൽ‍ പറഞ്ഞു­. അതേ­സമയം, ഹാ­ക്കർ‍­മാ­രു­ടേ­തു­ൾ‍­പ്പെ­ടെ­ സൈ­ബർ‍ ആക്രമണത്തി­ന്റെ­ കൂ­ടു­തൽ‍ വി­ശദാംശങ്ങൾ‍ പു­റത്തു­വി­ടാൻ അദ്ദേ­ഹം തയാ­റാ­യി­ല്ല. 2017-ൽ‍ സിംഗപ്പുർ‍ പ്രതി­രോ­ധ മന്ത്രാ­ലയത്തി­ന്റെ­ ഡേ­റ്റാ­ബേ­സി­നു­നേ­രേ­ സൈ­ബർ‍ ആക്രമണമു­ണ്ടാ­യി­രു­ന്നു­.

You might also like

Most Viewed