ആർ.എസ്.എസി­നെ­തി­രെ­ രാ­ഷ്ട്രീ­യ സഖ്യങ്ങൾ വേ­ണം : സോ­ണി­യ ഗാ­ന്ധി


ന്യൂ­ഡൽ­ഹി­ : 2019ലെ­ ലോ­ക്സഭാ­ തി­രഞ്ഞെ­ടു­പ്പിൽ പ്രാ­ദേ­ശി­ക പാ­ർ­ട്ടി­കളു­മാ­യി­ സഖ്യം രൂ­പീ­കരി­ക്കാ­നു­ള്ള നീ­ക്കവു­മാ­യി­ കോ­ൺ­ഗ്രസ്. 2019ലെ­ ലോ­ക്സഭാ­ തി­രഞ്ഞെ­ടു­പ്പിൽ ആർ.എസ്.എസി­ന്റെ­ സംഘടനാ­, സാ­ന്പത്തി­ക കരു­ത്തി­നെ­ നേ­രി­ടാൻ ഫലപ്രദമാ­യ രാ­ഷ്ട്രീ­യ സഖ്യങ്ങൾ ആവശ്യമെ­ന്ന് കോ­ൺ­ഗ്രസ് മുൻ അധ്യക്ഷ സോ­ണി­യ ഗാ­ന്ധി­ പറഞ്ഞു­. കോ­ൺ­ഗ്രസ് പ്രവർ­ത്തക സമി­തി­ യോ­ഗത്തിൽ സംസാ­രി­ക്കു­കയാ­യി­രു­ന്നു­ അവർ.

മു­ഖ്യശത്രു­വാ­യ ബി­.ജെ­.പി­യെ­ തോ­ൽ­പ്പി­ക്കാൻ പ്രാ­ദേ­ശി­ക സഖ്യങ്ങൾ അനി­വാ­ര്യമാ­ണ്. ഇതി­നാ­യി­ പ്രാ­ദേ­ശി­ക പാ­ർ­ട്ടി­കളു­മാ­യി­ സഖ്യമു­ണ്ടാ­ക്കണമെ­ന്നും ആ സഖ്യത്തിന് കോ­ൺ­ഗ്രസാ­യി­രി­ക്കണം നേ­തൃ­ത്വം നൽ­കേ­ണ്ടതെ­ന്നും സോ­ണി­യ പറഞ്ഞു­. പ്രാ­ദേ­ശി­ക സഖ്യങ്ങൾ രൂ­പീ­കരി­ക്കാൻ കോ­ൺ­ഗ്രസ് പ്രതി­ജ്ഞാ­ബദ്ധമാ­ണ്. അങ്ങനെ­ സഖ്യങ്ങൾ ഉണ്ടാ­ക്കു­ന്നതിന് പാ­ർ­ട്ടി­ അദ്ധ്യക്ഷൻ രാ­ഹുൽ ഗാ­ന്ധി­ക്ക് കീ­ഴിൽ അണി­നി­രക്കണം. നി­രാ­ശനാ­യ മോ­ദി­ നടത്തു­ന്ന വാ­ചകകസർ­ത്ത് ബി­.ജെ­.പി­ സർ­ക്കാ­രി­ന്റെ­ നാ­ളു­കൾ എണ്ണപ്പെ­ട്ടു­ എന്നതി­ന്റെ­ തെ­ളി­വാ­ണെ­ന്നും സോ­ണി­യ പറഞ്ഞു­. 

ഇന്ത്യയു­ടെ­ ശബ്ദമാ­യി­ മാ­റു­കയാണ് കോ­ൺ‍­ഗ്രസി­ന്‍റെ­ ലക്ഷ്യമെ­ന്ന് കോ­ൺ­ഗ്രസ് അധ്യക്ഷനാ­യതി­നു­ശേ­ഷമു­ള്ള ആദ്യ പ്രവർ­ത്തകസമി­തി­യിൽ സംസാ­രി­ക്കവേ­ രാ­ഹുൽ ഗാ­ന്ധി­ പറഞ്ഞു­. ഇതി­നാ­യി­ പ്രവർ­ത്തകർ പരി­ശ്രമി­ക്കണമെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ബി.­ജെ.­പി­ ദളി­തരെ­യും ആദി­വാ­സി­കളെ­യും ന്യൂ­നപക്ഷങ്ങളെ­യും ആക്രമി­ക്കു­ന്പോൾ ഇന്ത്യയു­ടെ­ ശബ്ദമാ­കു­കാ­യാണ് കോ­ൺ‍­ഗ്രസി­ന്‍റെ­ ലക്ഷ്യം. രാ­ജ്യത്ത് അടി­ച്ചമർ­ത്തപ്പെ­ടു­ന്ന നി­രവധി­ ആളു­കളു­ണ്ട്. ഇവരു­ടെ­യും രാ­ജ്യത്തി­ന്‍റെ­യും ഉന്നമനത്തി­നാ­യി­ വേ­ണം പ്രവർ­ത്തി­ക്കാ­നെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ജനങ്ങളെ­ ഭി­ന്നി­പ്പി­ക്കാ­നാണ് ബി­.ജെ­.പി­ ശ്രമി­ക്കു­ന്നത്. ജനങ്ങളെ­ ഭി­ന്നി­പ്പി­ച്ച് തി­രഞ്ഞെ­ടു­പ്പിൽ നേ­ട്ടമു­ണ്ടാ­ക്കാ­നു­ള്ള ബി­.ജെ­.പി­യു­ടെ­ നീ­ക്കത്തെ­ ചെ­റു­ക്കണമെ­ന്നും അടു­ത്ത തി­രഞ്ഞെ­ടു­പ്പിൽ ബി­.ജെ­.പി­ അധി­കാ­രത്തിൽ വരു­ന്നത് തടയണമെ­ന്നും രാ­ഹുൽ ഗാ­ന്ധി­ കൂ­ട്ടി­ച്ചേ­ർ­ത്തു­.

പ്രവർ­ത്തക സമി­തി­ യോ­ഗത്തിൽ സംസാ­രി­ക്കവേ­ മുൻ പ്രധാ­നമന്ത്രി­ മൻ­മോ­ഹൻ സിംഗ്, പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­യെ­ രൂ­ക്ഷമാ­യി­ വി­മർ­ശി­ച്ചു­. നയരൂ­പീ­കരണങ്ങൾ­ക്ക്­ പകരം വെ­യ്ക്കാൻ മോ­ദി­യു­ടെ­ ആത്മപ്രശംസകൾ­ക്കും പാ­ഴ്്വാ­ഗ്ദാ­നങ്ങൾ­ക്കും കഴി­യി­ല്ലെ­ന്ന് മൻ­മോ­ഹൻ തു­റന്നടി­ച്ചു­. രാ­ജ്യത്ത് സാ­മൂ­ഹ്യ സൗ­ഹാ­ർ‍­ദ്ദവും സാ­ന്പത്തി­ക വി­കസനവും തി­രി­ച്ചു­കൊ­ണ്ടു­വരു­ന്നതി­നു­ള്ള രാ­ഹുൽ ഗാ­ന്ധി­യു­ടെ­ പ്രയത്‌നങ്ങൾ­ക്ക് എല്ലാ­വി­ധ പി­ന്തു­ണയും അദ്ദേ­ഹം വാ­ഗ്ദാ­നം ചെ­യ്തു­. തു­ടർ‍­ച്ചയാ­യി­ സ്വയം പു­കഴ്ത്തു­ന്നതും പൊ­ള്ളയാ­യ വാ­ഗ്ദാ­നങ്ങൾ പറഞ്ഞു­ കൊ­ണ്ടി­രി­ക്കു­ന്നതും രാ­ജ്യത്തി­ന്റെ­ വളർ‍­ച്ചയ്ക്ക് ആവശ്യമാ­യ ശക്തമാ­യ പരി­പാ­ടി­കൾ­ക്ക് രൂ­പം നൽ‍­കു­ന്നതിന് പകരമാ­വി­ല്ലെ­ന്ന് മൻ‍­മോ­ഹൻ സിംഗ് പറഞ്ഞു­.

You might also like

Most Viewed