നി­ർ‍­മ്മല­ സീ­താ­രാ­മനെ­ കാ­ണാ­നെ­ത്തി­യ തമി­ഴ്‌നാട് ഉപമു­ഖ്യമന്ത്രി­ കാ­ണാ­തെ­ മടങ്ങി­


ന്യൂ­ഡൽ‍­ഹി ­: കേ­ന്ദ്ര പ്രതി­രോ­ധമന്ത്രി­ നി­ർ‍­മ്മല­ സീ­താ­രാ­മനെ­ കാ­ണാ­നെ­ത്തി­യ തമി­ഴ്‌നാട് ഉപമു­ഖ്യമന്ത്രി­ ഒ. പനീ­ർ‍­ശെ­ൽ‍­വം കാത്തു­നി­ന്നശേ­ഷം തി­രി­കെ­ മടങ്ങി­യതാ­യി­ റി­പ്പോ­ർ­ട്ട്. എന്തും താ­ങ്ങാ­നു­ള്ള ഹൃ­ദയം വേ­ണമെ­ന്ന് ഇതേ­ക്കു­റി­ച്ച് ഒ.പി­.എസ് പ്രതി­കരി­ച്ചു­.  രോ­ഗബാ­ധി­തനാ­യ സഹോ­ദരന് മധു­രയിൽ‍ നി­ന്നും ചെ­ന്നൈ­യി­ലേ­ക്ക് പോ­കു­ന്നതിന് എയർ‍ ആംബു­ലൻസ് വി­ട്ടു­ നൽ‍­കി­യതിന് നന്ദി­ പറയു­ന്നതി­നാണ് ഇന്നലെ­ രാ­ത്രി­ ഒ.പി­.എസ് ഡൽ‍­ഹി­യി­ലെ­ത്തി­യത്. പ്രതി­രോ­ധമന്ത്രി­യെ­ കാ­ണു­മെ­ന്ന് അദ്ദേ­ഹം ഇന്നലെ­ പ്രഖ്യാ­പി­ക്കു­കയും ചെ­യ്തി­രു­ന്നു­. ഇന്നലെ­ ഡൽ‍­ഹി­യിൽ‍ പ്രതി­രോ­ധമന്ത്രി­യു­ടെ­  ഓഫീ­സിന് മു­ന്നി­ലെ­ത്തി­യ ഒ.പി­.എസ് 20 മി­നുട്ടോ­ളം കാ­ത്തു­നി­ന്നശേ­ഷം തി­രി­കെ­ മടങ്ങു­കയാ­യി­രു­ന്നു­. എന്നാൽ‍, ഒ.പി.­എസ്സിന് ഒപ്പം പോ­യ എ.ഐ.എ.ഡി.­എം.കെ­ എം.എൽ‍­.എ ഡോ­. വി­ മൈ­ത്രേ­യനെ­ കണ്ടു­. നേ­രത്തെ­ അപ്പോ­യി­ന്‍മെ­ന്റ് എടു­ത്തതി­ന്റെ­ അടി­സ്ഥാ­നത്തി­ലാണ് എം.എൽ‍­.എയു­മാ­യി­ കൂ­ടി­ക്കാ­ഴി­ച നടത്തി­യത്. 

ഒ.പി­.എസ്സി­നെ­ കണ്ടി­ല്ലെ­ന്നും എം.എൽ.‍­എയെ­ കണ്ടകാ­ര്യവും വ്യക്തമാ­ക്കി­ കേ­ന്ദ്രമന്ത്രി­യു­ടെ­ ഓഫീസ് ട്വി­റ്റ് ചെ­യ്യു­കയും ചെ­യ്തി­രു­ന്നു­.  ഡൽ‍­ഹി­യി­ലേ­ക്ക് പോ­യ ഒ.പി­.എസ് നി­ർ‍­മ്മല സീ­താ­രാ­മനു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­യതാ­യി­ ചി­ല തമിഴ് മാ­ധ്യമങ്ങൾ‍ വാ­ർ‍­ത്തകൾ‍ നൽ‍­കി­യപ്പോൾ‍ അതു­ തി­രു­ത്തി­ പ്രതി­രോ­ധമന്ത്രി­യു­ടെ­ ഓഫീസ് രംഗത്തു­ വരി­കയും ചെ­യ്തു­. മൈ­ത്രേ­യനെ­ കൂ­ടാ­തെ­ കെ­.പി­ മു­നി­സ്വാ­മി­, മനോജ് പാ­ണ്ധ്യൻ എന്നി­വരും ഒ.പി­.എസ്സിന് ഒപ്പമു­ണ്ടാ­യി­രു­ന്നു­. അതിൽ‍ പനീ­ർ‍­ശെ­ൽ‍­വത്തേ­യും മൈ­ത്രേ­യനും മാ­ത്രമാണ് മന്ത്രി­യു­ടെ­ ഓഫീ­സി­ലേ­ക്ക് പോ­യത്. ചേംബറിന് മു­ന്നിൽ‍ 20 മി­നു­ട്ടോ­ളം കാ­ത്തി­രു­ന്ന ശേ­ഷം മൈ­ത്രേ­യനെ­ മാ­ത്രം ചേംബറി­ലേ­ക്ക് വി­ളി­ക്കു­കയും ചെ­യ്തു­. പി­ന്നീട് മൈ­ത്രേ­യൻ പു­റത്തു­വന്നപ്പോൾ‍ പനീർശെ­ൽവം അദ്ദേ­ഹത്തോ­ടൊ­പ്പം തി­രി­കെ­ വരി­കയും ചെ­യ്യു­കയാ­യി­രു­ന്നു­.

You might also like

Most Viewed