രണ്ട് ഇന്ത്യക്കാർക്ക് മാഗ്സസെ അവാർഡ്


ന്യൂ­ഡൽ­ഹി­ : ഇന്ത്യക്കാ­രാ­യ രണ്ട് ­ പേർ ഉൾ­പ്പെ­ടെ­ ആറ്­ പേർ മാ­ഗ്‌സസെ­ അവാ­ർ‍­ഡിന് അർ­ഹരാ­യി­. ഭ­രത് വട്‌വാ­നി­, സോ­നം വാംഗ്ചു­ക്ക് എന്നി­വരാണ്  മാ­ഗ്സസെ­ പു­രസ്കാ­രത്തിന് അർ­ഹരാ­യ ഇന്ത്യക്കാർ.  അലഞ്ഞ് തി­രി­യു­ന്ന മാ­നസി­കാ­സ്വാ­സ്ഥ്യമു­ള്ളവരെ­ രക്ഷപ്പെ­ടു­ത്തി­ അതാത് കു­ടുംബങ്ങളി­ലേ­ക്ക് മടക്കി­യെ­ത്തി­ക്കു­ന്നതിന് നൽ‍കി­യ ശ്രമങ്ങൾ‍ കണക്കി­ലെ­ടു­ത്താണ് വട്്വാ­നി­ക്ക് അവാ­ർ‍ഡ് നൽ‍കി­യത്. സാ­മൂ­ഹ്യ പു­രോ­ഗതി­ക്ക് വേ­ണ്ടി­ നൽ‍കി­യ സമഗ്ര സംഭാ­വനകൾ‍ കണക്കി­ലെ­ടു­ത്താണ് വാംഗ്ചു­ക്കിന് അവാ­ർ‍ഡ് ലഭി­ച്ചത്. ആഗസ്റ്റ് 31ന് പു­രസ്‌കാ­രം സമ്മാ­നി­ക്കും.

1988ലാണ് ഭരത് വട്‌വാ­നിയും ഭാ­ര്യയും തെ­രു­വിൽ‍ കഴി­യു­ന്ന മാ­നസി­ക വെ­ല്ലു­വി­ളി­ നേ­രി­ടു­ന്നവരെ­ സംരക്ഷി­ക്കു­ന്നതിന് ശ്രദ്ധ റീ­ഹാ­ബി­ലേ­റ്റൻ‍ ഫൗ­ണ്ടേ­ഷൻ എന്ന പേ­രി­ലൊ­രു­ സ്ഥാ­പനം തു­ടങ്ങി­യത്. ആരോ­രു­മി­ല്ലാ­തെ­ തെ­രു­വിൽ‍ കഴി­യു­ന്ന ഇത്തരക്കാ­ർ‍ക്ക് സൗ­ജന്യ താ­മസവും ഭക്ഷണവും മനോ­രോഗ ചി­കി­ത്സയും നൽ‍കി­യ ശേ­ഷം അവരു­ടെ­ കു­ടുംബാംഗങ്ങളെ­ കണ്ടെ­ത്തി­ സു­രക്ഷി­തമാ­യി­ തി­രി­ച്ചേ­ൽ‍പ്പി­ക്കു­കയാണ് ചെ­യ്യു­ന്നത്. ഇവരു­ടെ­ പ്രവർ‍ത്തനങ്ങൾ‍ക്ക് സാ­മൂ­ഹ്യ പ്രവർ‍ത്തകരു­ടേ­യും പോ­ലീ­സി­ന്റേ­യും സഹാ­യം ലഭി­ച്ചി­രു­ന്നു­. രോ­ഗി­കൾ‍ക്ക് സൗ­ജന്യ വൈ­ദ്യപരി­ശോ­ധനയും ഇവർ‍ നൽ‍കി­യി­രു­ന്നു­.

പ്രകൃ­തി­, സംസ്കാ­രം വി­ദ്യാ­ഭ്യാ­സം എന്നി­വയി­ലൂ­ടെ­ പ്രത്യേ­ക വി­ഭാ­ഗങ്ങളു­ടെ­ ഉന്നമന്നത്തി­നാ­യി­ നൽ­കി­യ സംഭാ­വനകളാണ് സോ­നം വാംഗ്ചു­ക്കി­നെ­  പു­രസ്കാ­രത്തിന് അർ­ഹനാ­ക്കി­യത്. 1988 എഞ്ചി­നീ­യറിംഗ് ബി­രു­ദം സന്പാ­ദി­ച്ച ആളാണ് സോ­നം വാംഗ്ചു­ക്ക്. വി­ദ്യാ­ർ­ത്ഥി­കൾ‍­ക്കാ­യി­ സ്റ്റു­ഡന്‍റസ് എജ്യു­ക്കേ­ഷൻ ആൻഡ് കൾ‍­ച്ചറൽ‍ മൂ­വ്‌മെ­ന്‍റ് ഓഫ് ലഡാ­ക്ക് എന്ന സംഘടന രൂ­പീ­കരി­ച്ച വാംഗ്ചു­ക്ക്, അവർ‍­ക്ക് പരി­ശീ­ലനം നൽ‍­കാൻ ആരംഭി­ച്ചു­.  അതു­വരെ­ ലഡാ­ക്കിൽ‍  നി­ന്നു­ള്ള 95% കു­ട്ടി­കളും പരീ­ക്ഷകളിൽ‍ പരാ­ജയപ്പെ­ടു­കയാ­യി­രു­ന്നു­ പതി­വ്. 1994ലെ­ വാംഗ്ചു­ക്കി­ലെ­ ഓപ്പറേ­ഷൻ ന്യൂ­ ഹോ­പ്പ് എന്ന  പദ്ധതി­യി­ലൂ­ടെ­ ഈ അവസ്ഥയ്ക്ക് മാറ്റമു­ണ്ടാ­ക്കി­. വി­ജയ ശതമാ­നം അഞ്ചി­ൽ‌­നി­ന്ന് 75ൽ എത്തി­ക്കാൻ സംഘടനയു­ടെ­ പ്രവർ­ത്തനങ്ങൾ­ക്ക് സാ­ധി­ച്ചു­.

ഹോ­വാ­ർ­ഡ് ഡീ­ (ഫി­ലി­പ്പീ­ൻ­സ്), മരി­യ ഡി­ ലൂ­ർ­ഡ് മാ­ർ­ട്ടി­ൻ­സ് ക്രൂസ് (കി­ഴക്കൻ തി­മൂ­ർ­), വോ­ തി­  ഹോംഗ് യെൻ (വി­യറ്റ്നാം), യൗ­ക്ക് ചാംഗ് (കംബോ­ഡി­യ) എന്നി­വരാണ് മാഗ്സസെ പു­രസ്കാ­രം നേ­ടി­യ മറ്റു­ള്ളവർ.

You might also like

Most Viewed