താജ്മഹൽ സംരക്ഷണം : യു.പി സർക്കാർ തയ്യാറാക്കിയ ദർശന രേഖയെ വിമർശിച്ച് സുപീംകോടതി


ന്യൂ­ഡൽ­ഹി­ : താ­ജ്മഹൽ സംരക്ഷി­ക്കു­ന്നതി­നാ­യി­ ഉത്തർ­പ്രദേശ് സർ­ക്കാർ നൽ­കി­യ ദർ­ശനരേ­ഖയെ­ വി­മർ­ശി­ച്ച് സു­പ്രീംകോ­ടതി­. സംരക്ഷി­ക്കാ­നാ­കി­ല്ലെ­ങ്കിൽ ലോ­കാ­ത്ഭു­തങ്ങളിൽ ഒന്നാ­യ താ­ജ്മഹൽ പൊ­ളി­ച്ചു­കളയണമെ­ന്ന് കോ­ടതി­ വി­മർ­ശി­ച്ചതി­ന് പി­ന്നാ­ലെ­യാണ് ഉത്തർ­പ്രദേശ് സർ­ക്കാർ ദർ­ശനരേ­ഖ സമർ­പ്പി­ച്ചത്. താ­ജ്മഹലി­ന്‍റെ­ സംരക്ഷണ ചു­മതലയു­ള്ള ആർ­ക്കി­യോ­ളജി­ക്കൽ സർവ്­വെ­ ഓഫ് ഇന്ത്യയു­മാ­യി­ കൂ­ടി­യാ­ലോ­ചന നടത്താ­തെ­ തയ്യാ­റാ­ക്കി­യ ദർ­ശന രേ­ഖഅത്ഭു­തപ്പെ­ടു­ത്തു­ന്നതാ­ണെ­ന്നും ഉത്തർ­പ്രദേശ് സർ­ക്കാ­രി­ന്‍റെ­ നടപടി­ ഉത്തരവാ­ദി­ത്വങ്ങളിൽ നി­ന്ന്­ കൈ­കഴു­കി­ പോ­കാ­നു­ള്ള ശ്രമമാ­ണെ­ന്നും ജസ്റ്റീസ് മദൻ ബി­. ലോ­കുർ അദ്ധ്യക്ഷനാ­യ ബെ­ഞ്ച് നി­രീ­ക്ഷി­ച്ചു­. പു­രാ­വസ്തു­ വകു­പ്പു­മാ­യി­ കൂ­ടി­യാ­ലോ­ചനയി­ല്ലാ­തെ­ ഉണ്ടാ­ക്കി­യ ദർ­ശനരേ­ഖയു­ടെ­ വൈ­കല്­യങ്ങൾ പരി­ശോ­ധി­ക്കാ­നല്ല തങ്ങൾ ഇവി­ടെ­യി­രി­ക്കു­ന്നതെ­ന്നും രണ്ടംഗ ബെ­ഞ്ച് സർ­ക്കാർ അഭി­ഭാ­ഷകനോ­ട്­ പറഞ്ഞു­. 

You might also like

Most Viewed