ജമ്മു മുൻമുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തി


ശ്രീനഗർ : ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഗ്രസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേയ്ക്ക് അതി­ക്രമിച്ചു കയറിയ ആളെ വെടിവെച്ച് കൊലപ്പെ­ടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേ­റ്റാണ് അക്രമി കൊല്ലപ്പെട്ടത്. കാറിലെത്തിയ ഇയാൾ ഫാറൂഖ് അബ്ദുല്ലയുടെ ഭട്ടിൻഡിയി­ലെ വീട്ടിലെ സുരക്ഷാ ബാരിക്കേഡിൽ വാ­ഹനം ഇടിച്ചുകയറ്റുകയും ആക്രമിക്കുകയു­മായിരുന്നു. വീട്ടിലേയ്ക്ക് കയറിയ അക്രമി വസ്തുക്കൾ അടിച്ചുതകർക്കാനും ശ്രമിക്കുകയായിരുന്നെന്നാണ് വിവരം.

പൂഞ്ച് സ്വദേശിയായ മുർഫാസ് ഷായാണ് വെടിയേറ്റു മരിച്ചതെന്ന് ജമ്മു മേഖലാ ഐജി എസ്.ഡി. സിങ് ജാംവാൾ അറിയിച്ചു. വിഐ പി കവാടത്തിലൂടെ എസ്.യു.വിയിൽ എത്തിയ ഇയാൾ ആയുധധാരിയായിരുന്നില്ലെ­ന്നും ഐജി വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. ജമ്മുവിലെ ബാൻ തലാബിൽ തോക്കു ഫാക്ടറി നടത്തു­ന്നയാളാണ് കൊല്ലപ്പെട്ട മുർഫാസിന്റെ പിതാ­വെന്നും റിപ്പോർട്ടുകളുണ്ട്. സെഡ് പ്ലസ് കാ­റ്റഗറി സുരക്ഷയുളള ഫാറൂഖിന്റെ വസതിയിൽ ഉണ്ടായ അതിക്രമം വൻ സുരക്ഷാ വീഴ്ചയാ­യാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനഗറിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഫാറൂഖ് അബ്ദുല്ല പാർലമെന്റ് സമ്മേളനത്തിൽ പങ്കെടു­ക്കുന്നതിനായി ന്യൂഡൽഹിയിലായിരുന്നു.

You might also like

Most Viewed