കരുണാനിധി മരിച്ചു എന്ന് സന്ദേശം : തമിഴ്നാട്ടില്‍ ആശങ്ക പടരുന്നു


ചെന്നൈ : ഡിഎംകെ അധ്യക്ഷൻ കലൈഞ്ജര്‍ കരുണാനിധി മരിച്ചതായും ഒരു മണിക്കൂറിനുള്ളില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നും ഉള്ള സന്ദേശം പരക്കെ വ്യാപിക്കുന്നത് തമിഴ്നാട്ടില്‍ ആശങ്ക വിതറുന്നു. ആരോഗ്യനില മോശമായി എന്ന്  ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍    പുറത്തിറങ്ങിയ ശേഷം തമിഴ്നാട്ടില്‍ എങ്ങും പ്രാര്‍ത്ഥനകളും വിലാപങ്ങലുമായി അനുയായികള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് എല്ലാ വിധ മുൻകരുതലും എടുത്തിട്ടുണ്ട്.

You might also like

Most Viewed