രാജ്യത്ത്­ ബലാ­ത്‍സംഗം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് സു­പ്രീംകോ­ടതി­


ന്യൂ­ഡൽഹി­ : രാ­ജ്യത്ത് ബലാ­ത്സംഗങ്ങൾ വർ­ദ്ധി­ക്കു­ന്നതിൽ ആശങ്ക അറി­യി­ച്ച് സു­പ്രീംകോ­ടതി­. ഇവി­ടെ­ ഓരോ­ മണി­ക്കൂ­റി­ലും ഒരു­ പെ­ൺകു­ട്ടി­ ബലാ­ത്സംഗം ചെ­യ്യപ്പെ­ടു­ന്നതാ­യി­ ജസ്റ്റിസ് മദൻ ബി­ ലോ­ക്കൂർ അദ്ധ്യക്ഷനാ­യ ബഞ്ച് നി­രീ­ക്ഷി­ച്ചു­.

ഇന്ത്യയിൽ ഒരു­ ദി­വസം നാല്  സ്ത്രീ­കൾ ബലാ­ത്സംഗത്തിന് ഇരയാ­കു­ന്നു­. ഇത്തരത്തിൽ ഒരു­ വർ­ഷം മു­പ്പത്തി­യെ­ട്ടാ­യി­രം ബലാ­ത്സംഗക്കേ­സു­കൾ രജി­സ്റ്റർ ചെ­യ്യു­ന്നു­ണ്ടെ­ന്നും കോ­ടതി­ പറഞ്ഞു­. ഈ സ്ഥി­തി­ ആശങ്കാ­ജനകമാ­ണ്. ഇത്തരം കു­റ്റകൃ­ത്യങ്ങൾ തടയാൻ ആരെ­ങ്കി­ലും നടപടി­യെ­ടു­ക്കണം. എല്ലാ­യി­ടത്തും ബലാ­ത്സംഗങ്ങൾ എന്തു­കൊ­ണ്ടാ­ണെ­ന്നും രാ­ജ്യത്ത് എന്താണ് സംഭവി­ക്കു­ന്നതെ­ന്നും കോ­ടതി­ ചോ­ദി­ച്ചു­.

ബീ­ഹാ­റി­ലെ­ മു­സാ­ഫി­ർ­പൂ­രിൽ ബാ­ലി­കാ­നി­ലയത്തിൽ നടന്ന പീ­ഡനവു­മാ­യി­ ബന്ധപ്പെ­ട്ട ഹർ­ജി­ പരി­ഗണി­ക്കവേ­യാ­യി­രു­ന്നു­ ക്രൈം റെ­ക്കോ­ഡ്സ് ബ്യൂ­റോ­യു­ടെ­ കണക്കു­കൾ ചൂ­ണ്ടി­ക്കാ­ട്ടി­യു­ള്ള കോ­ടതി­യു­ടെ­ നി­രീ­ക്ഷണങ്ങൾ.

You might also like

Most Viewed