ആൾക്കൂട്ട കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ല : പ്രധാനമന്ത്രി


ന്യൂഡൽഹി : ആൾക്കൂട്ട കൊലപാതകങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. എന്തിന്റെ പേരിലാ­യാലും ആൾക്കൂട്ട കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മോദി പറഞ്ഞു. ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരി­ക്കുകയായിരുന്നു അദ്ദേഹം.

ആൾക്കൂട്ട കൊലപാതകം കൊടും കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെ­യ്യുന്നവരുടെ ഉദ്ദേശം എന്തുതന്നെയായാലും ഒരു തരത്തിലും അതിനെ ന്യായീകരിക്കാനാകില്ല. നിയമം കൈയിലെടുക്കാൻ ആർക്കും അധികാ­രമില്ല. ഇത്തരം ആൾക്കൂട്ട കൊലകൾക്കെതിരെ സംസ്ഥാന സർക്കാരു­ കൾ കർശന നടപടികൾ സ്വീകരിക്കണം. സാധാരണക്കാരായ ജനങ്ങളു­ടെ സുരക്ഷ ഉറപ്പാക്കേണ്ടേത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഇത്തരം ഭീഷണികൾക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണമെന്ന് മോദി പറഞ്ഞു. വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവർ കോടികളുടെ തട്ടിപ്പുകൾ നടത്തി രാജ്യം വിടാൻ ഇടയായത് മുൻ സർക്കാരിന്റെ സാ ന്പത്തിക നയങ്ങളുടെ പോരായ്മയാണെന്ന് മോദി കുറ്റപ്പെടുത്തി.

രണ്ട് രാജ്യത്തെ സർക്കാരുകൾ തമ്മിലുള്ളതാണു റാഫേൽ കരാറെന്നും ഇതിനെതിരായ പപചാരണങ്ങൾ രാജ്യതാൽപര്യത്തെ അട്ടിമ റിക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. റാഫേൽ വിമാന കരാറുമാ­യി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോൺഗ്രസിനെ വർഷങ്ങളായി വേട്ടയാടിക്കൊണ്ടിരി­ ക്കുന്ന ബൊഫോഴ്സ് ഭൂതത്തെ ഒഴിപ്പിക്കാനുള്ള വിഫല ശ്രമമാണ് റാ­ ഫേലിലൂടെ കോൺഗ്രസ് നടത്തുന്നത്. മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിനെതിരെയും ഇതേ തന്ത്രമായിരുന്നു കോൺഗ്രസ് പരീക്ഷിച്ചത്. വ്യോമസേനയുടെ നവീകരണത്തിന് റാഫേൽ യുദ്ധവിമാ­നങ്ങൾ അനിവാര്യമാണ്. ദേശസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസ് ഇത്തരം വിഷയങ്ങൾ മനഃപൂർവം അവഗണിക്കുകയായിരുന്നു. കരാർ നൂറ് ശതമാനവും സുതാര്യമാണെന്നും മോദി ആവർത്തിച്ചു.

You might also like

Most Viewed