അർണബിനെ ആവശ്യമില്ലാതെ ആക്രമിക്കരുതെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം : റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ താൻ കണ്ടതിൽ വെച്ച് ഏറ്റവും നാണം കെട്ട ജനതയാണ് മലയാളികളെന്ന പരാമർശത്തിന് എതിരെ രൂക്ഷ പ്രതികരണവുമായി മലയാളികൾ ഇറങ്ങിയതിന് പിന്നാലെ അർണബിനെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്ത്.
ഞാൻ അർണബിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം മലയാളികളേയോ കേരളീരയോ കുറിച്ചല്ല പറഞ്ഞതെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് തീവ്ര ഇടതുപക്ഷക്കാരെയും മാവോയിസ്റ്റുകളേയും മതകഭ്രാന്തരേയുമാണ്. ‘ഞാൻ ശ്രീ അർണബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ, ശശി തരൂർ സാറിനെ കരിവാരി തേക്കുന്ന കാര്യത്തിൽ, 11 വർഷമായി എനിക്ക് അർണബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും നോർത്ത് ഈസ്റ്റ് ഇന്ത്യ, സൗത്ത് ഇന്ത്യ ന്യൂസ് എന്നിവക്ക് എന്നും പ്രാതിനിധ്യം നൽകുന്ന ഒരു ആസാംകാരനാണ് അർണാബ് ഗോസ്വാമി’ എന്നും രാഹുൽ പറഞ്ഞു. അദ്ദേഹത്തെ മോശമായി നമ്മൾ അറ്റാക്ക് ചെയ്യരുത്, അത് സത്യമല്ല, ശരിയല്ല, ചർച്ചയിൽ പങ്കെടുത്ത രഞ്ജിത്ത് കേശവുമായി സംസാരിച്ചതിന് ശേഷമാണ് താനിതൊക്കെ പറയുന്നെതെന്നും രാഹുൽ ഫേസ്ബുക്കിലൂടെ പറയുന്നുണ്ട്.