പ്രളയത്തിന് കാരണം മഴ, അണക്കെട്ടുകൾ തുറന്നതല്ല: കേന്ദ്ര ജല കമ്മീഷൻ


ന്യൂഡൽഹി : കേരളത്തിലെ പ്രളയദുരന്തത്തി­ന് കാരണം അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണെന്ന് കേന്ദ്ര ജല കമ്മീഷൻ. അല്ലാതെ അണക്കെട്ടുകൾ തു­റന്ന് വിട്ടതല്ല കാരണം. അതിശക്തമായ മഴ തുടർച്ചയായി ലഭി­ച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമാ­യത്. ഇതുമൂലം, അണക്കെട്ടുകളിൽ വെള്ളം വളരെ വേഗം നിറയുകയും, അണക്കെട്ട് തുറന്നുവിടുകയല്ലാതെ മറ്റ് വഴികളില്ലാതാവുകയും ചെയ്തു.

കേരളം നേരിട്ട പ്രളയം നിയന്ത്രിക്കാവുന്നതിന് അപ്പു­റമാണെന്നാണ് കേന്ദ്രജല കമ്മീഷന്റെ വി­ലയിരുത്തൽ. കേരളത്തിന്റെ ഭൂപ്രകൃതിയും നിർണ്ണായക ഘടകമായി. പ്രളയത്തെക്കുറി­ച്ചുള്ള അന്തിമ പഠന റിപ്പോർട്ട് കമ്മീഷൻ ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. അണക്കെട്ടുകൾ അപ്രതീക്ഷിതമായി തു­റന്നതാണ് കേരളത്തിലെ പ്രളയദുരന്തത്തി­ന് കാരണമെന്ന ആരോപണം പൂർണ്ണമാ­യും തള്ളുന്നതാണ് കേന്ദ്ര ജല കമ്മീഷന്റെ കണ്ടെത്തലുകൾ.

You might also like

Most Viewed