അസാധു നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി : ആർ.ബി.ഐ


മുംബൈ : നരേന്ദ്ര മോദി സർക്കാർ അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയതായി ആർ.ബി.ഐ. റിസർവ്വ് ബാങ്കിന്റെ 2017−18 വാർഷിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2016 നവംബർ എട്ടിന് അർദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളിൽ 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടി നോട്ടുകൾ തിരി­ച്ചെത്തി. ഫലത്തിൽ തിരിച്ചെത്താതിരുന്നത് ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രം.

വിവിധ ബാങ്കുകൾ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയെന്ന ബൃഹത്തായ ശ്രമം അവസാനിച്ചതായും ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. വേഗത്തിൽ സൂക്ഷ്മ പരിശോധന സാധ്യമാക്കുന്ന കറൻസി വേരിഫിക്കേഷൻ ആന്റ് പ്രോസസിംഗ് സിസ്റ്റത്തിലൂടെയാണ് ആർ.ബി.ഐ തിരിച്ചെത്തിയ നോട്ടുകൾ എത്രയെന്ന് സ്ഥിരീകരിച്ചത്.

You might also like

Most Viewed