രാജ്യത്തെ­ വി­മർ‍­ശി­ക്കു­ന്നത് രാ­ജ്യദ്രോ­ഹക്കു­റ്റമല്ല : നി­യമ കമ്മീ­ഷൻ


ന്യൂ­ഡൽ­ഹി­ : രാ­ജ്യത്തെ­ വി­മർ­ശി­ക്കു­ന്നത് രാ­ജ്യദ്രോ­ഹക്കു­റ്റമാ­യി­ കാ­ണാനാവി­ല്ലെ­ന്ന് നി­യമ കമ്മീ­ഷൻ­ നി­രീ­ക്ഷണം. അക്രമത്തി­ലൂ­ടെ­യോ­ നി­യമ വി­രു­ദ്ധ മാ­ർ­ഗ്ഗങ്ങളി­ലൂ­ടെ­യോ­ സർ­ക്കാ­രി­നെ­ അട്ടി­മറി­ക്കാൻ വേ­ണ്ടി­ നടത്തു­ന്ന നീ­ക്കങ്ങളാ­ണെ­ങ്കിൽ മാ­ത്രമേ­ അതി­നെ­ രാ­ജ്യദ്രോ­ഹത്തി­ന്റെ­ പരി­ധി­യിൽ കൊ­ണ്ടു­വരാ­നാ­വൂ­ എന്നും കമ്മീ­ഷൻ നി­രീ­ക്ഷി­ച്ചു­.

രാ­ജ്യത്തെ­യോ­ രാ­ജ്യത്തി­ന്റെ­ ഏതെ­ങ്കി­ലും ദർ­ശനങ്ങളേ­യോ­ വി­മർ­ശി­ക്കു­ന്നതി­നെ­ രാ­ജ്യദ്രോ­ഹമാ­യി­ കണക്കാ­ക്കാ­നാ­വി­ല്ല. വി­മർ­ശനങ്ങളോട് തു­റന്ന സമീ­പനമല്ല രാ­ജ്യം കൈ­ക്കൊ­ള്ളു­ന്നതെ­ങ്കിൽ സ്വാ­തന്ത്ര്യലബ്ധി­ക്ക് മു­ന്പും ശേ­ഷവും എന്നത് തമ്മിൽ വ്യത്യാ­സങ്ങളി­ല്ലാ­താ­കു­മല്ലോ­. സ്വന്തം ചരി­ത്രത്തെ­ വി­മർ­ശന വി­ധേ­യമാ­ക്കു­ന്നതി­നു­ള്ള അവകാ­ശവും പ്രതി­രോ­ധി­ക്കു­ന്നതി­നു­ള്ള അവകാ­ശവും അഭി­പ്രാ­യ സ്വാ­തന്ത്ര്യത്തി­ന്റെ­ പരി­ധി­യിൽ വരു­ന്നതാ­ണ്. ഇതു­സംബന്ധി­ച്ചു­ള്ള കൺസൾ­ട്ടേ­ഷൻ പേ­പ്പറിൽ കമ്മീ­ഷൻ പറയു­ന്നു­.

സർ­ക്കാ­രി­ന്റെ­ നി­ലപാ­ടു­കളോ­ടോ­ അഭി­പ്രാ­യങ്ങളോ­ടോ­ ഐക്യപ്പെ­ടാ­ത്തതി­ന്റെ­ പേ­രിൽ ഒരു­ വ്യക്തി­യെ­യും രാ­ജ്യദ്രോ­ഹി­യാ­യി­ മു­ദ്രകു­ത്താ­നാ­വി­ല്ലെ­ന്നും കമ്മീ­ഷൻ പറയു­ന്നു­. ഏതെ­ങ്കി­ലും പ്രവർ­ത്തി­യു­ടെ­യോ­ പരാ­മർ­ശത്തി­ന്റെ­യോ­ ഉദ്ദേ­ശം സാ­യു­ധ നീ­ക്കത്തി­ലൂ­ടെ­ സർ­ക്കാ­രി­നെ­ അട്ടി­മറി­ക്കു­ക എന്നതാ­ണെ­ങ്കിൽ മാ­ത്രമേ­ അതി­നെ­ രാ­ജ്യദ്രോ­ഹമാ­യി­ വി­ലി­രു­ത്താ­നാ­വൂ­ എന്നും കമ്മീ­ഷന്റെ­ നി­രീ­ക്ഷണത്തി­ലു­ണ്ട്.

ഇന്ത്യാ­ വി­രു­ദ്ധ മു­ദ്രവാ­ക്യം മു­ഴക്കി­യതി­ന്റെ­ പേ­രിൽ രാ­ജ്യദ്രോ­ഹക്കു­റ്റം ചു­മത്തപ്പെ­ട്ട ജെ­എന്യു­ വി­ദ്യാ­ർ­ത്ഥി­ നേ­താവ് കനയ്യ കു­മാ­റി­നെ­ കമ്മീ­ഷൻ ഉദാ­ഹരി­ച്ചി­ട്ടു­മു­ണ്ട്. 

You might also like

Most Viewed