സേലം മാമാങ്കത്ത് ബസുകൾ കൂട്ടിയിടിച്ച് ഏഴു മരണം


ചെന്നൈ : ബെംഗളൂരുവിൽനിന്നു തിരുവല്ലയ്ക്കു പോയ സ്വകാര്യ ബസ് സേലത്ത് അപകടത്തിൽപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴു മരണം. തിരിച്ചറിഞ്ഞവരിൽ ആറു പേർ മലയാളികളാണ്. എടത്വ കരിക്കംപള്ളി സ്വദേശി ജിം ജേക്കബ്(58) ഷാനു(28), സിജി വിൻസെന്റ്(35), ഭാര്യ ടിനു ജോസഫ്(32), ജോർജ് ജോസഫ്(60) ഭാര്യ അൽഫോൺസ(55). എന്നിവരാണ് മരിച്ച മലയാളികൾ. കോട്ടയം–ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്.

പരുക്കേറ്റവരിൽ ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പെടെ 15 മലയാളികളുണ്ട്. നിസാര പരുക്കേറ്റ നാലു മലയാളികൾ നാട്ടിലേക്കു തിരിച്ചു. സംസ്ഥാനപാതയിൽ മാമാങ്കത്താണ് പുലർച്ചെ 1.45 ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ 31 പേരെ സമീപത്തെ മൂന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവിൽനിന്നു തിരുവല്ലയിലേക്കു പോയ സ്വകാര്യ ബസിൽ സേലത്തുനിന്നു കൃഷ്ണഗിരിയിലേക്കു പോയ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരെ പോയ ബസിലിടിക്കുകയായിരുന്നുവെന്നാണു വിവരം.

You might also like

Most Viewed