പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി


ന്യൂഡൽഹി : രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരോഗ്യവും സന്തോഷവും എപ്പോഴുമുണ്ടാകട്ടെയെന്നു രാഹുല്‍ ട്വീറ്റ് ചെയ്തു. 68–ാം ജന്മദിനം തന്‍റെ ലോക്സഭാ മണ്ഡലമായ വാരണാസിയിലാണു നരേന്ദ്ര മോദി ചെലവഴിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും തന്‍റെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച ഹ്രസ്വചിത്രം കുട്ടികൾക്കൊപ്പം കാണുകയും ചെയ്യും. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ പ്രമുഖരും നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

You might also like

Most Viewed