പാക് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങി


ദില്ലി: പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങി. കശ്മീരില്‍ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പിന്മാറ്റം. അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ ചേരുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പുറമെ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയതും ചൂണ്ടിക്കാട്ടിയാണ് പാക് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്യുന്നതായി ഇന്ത്യ അറിയിച്ചത്. നിലവിലുള്ള സ്ഥിതിഗതികള്‍ പ്രകാരം പാകിസ്താനുമായുള്ള ചര്‍ച്ച അര്‍ഥരഹിതമാണെന്ന് വിദേശകാര്യ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന്വെ ളിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.You might also like

Most Viewed