കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം


ന്യൂഡൽഹി : മീ ടൂവിലൂടെ കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. ഒരു ദേശീയ മാധ്യമ സ്ഥാപനത്തിലെ മുന്‍ സഹപ്രവർത്തകയാണ് അക്ബറിനെതിരെ പരാതി ഉന്നയിച്ചത്. തുടർച്ചയായ അതിക്രമങ്ങൾ‌ കാരണം താൻ ഒടുവിൽ ജോലി രാജിവയ്ക്കുകയായിരുന്നുവെന്നും മാധ്യമ പ്രവർത്തക പറയുന്നു.

കഴിഞ്ഞ ദിവസവും അക്ബറിനെതിരെ മീ ടൂവിലൂടെ പരാതി ഉയർന്നിരുന്നു. അക്ബർ പത്രപ്രവർത്തകനായിരുന്ന കാലത്തു ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവർത്തകരോട് അപമര്യാദയായി പെറുമാറിയെന്നായിരുന്നു ആദ്യ ആരോപണം. ഹോട്ടൽ മുറിയിൽ മദ്യത്തിന്റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെല്ലാമെന്നും വനിതാ മാധ്യമ പ്രവർത്തകര്‍ വെളിപ്പെടുത്തിയിരുന്നു.

You might also like

Most Viewed