വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി അധികാരത്തിലെത്തി : തുറന്നുസമ്മതിച്ച് ഗഡ്കരി


ന്യൂഡല്‍ഹി : വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയതെന്നു തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു മറാഠി ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണു ഗഡ്കരിയുടെ നിർണായക വെളിപ്പെടുത്തൽ. ഗഡ്കരിയുടെ വിഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ എത്തിയതെന്നായിരുന്നു ഗഡ്കരിയുടെ പരാമർശം. മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്നും തങ്ങളുടെ വാദം ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാഠാ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകൾ സമ്മതിച്ച് ഗഡ്കരി രംഗത്തുവന്നിരുന്നു. രാജ്യത്തു തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഗഡ്കരിയുടെ പരാമർശം.

You might also like

Most Viewed