ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നു രാഹുല്‍ ഗാന്ധി


ന്യൂഡൽഹി : ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രകോപനപരമായ സമരരീതികളിലേക്കു കടക്കരുത‌െന്നും ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കള്‍ക്കു രാഹുൽ ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കി. തീവ്രസമരം കോണ്‍ഗ്രസ് നിലപാടിനു വിരുദ്ധമാണെന്നും ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരവും മാനിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

വിഷയത്തില്‍ സമരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാഹുലിനെ കണ്ടത്. ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. സംസ്ഥാനത്തെ അവസ്ഥ രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തതായി രമേശ് ചെന്നിത്തലയും പറഞ്ഞു. സമരത്തിനായി ഹൈക്കമാൻഡ് അനുമതി തേടിയിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

You might also like

Most Viewed