ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം ; രജനികാന്ത്


ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന് നടൻ രജനികാന്ത്. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യത വേണമെന്നതിൽ തനിക്ക് അഭിപ്രായ വ്യത്യാസമില്ല.

എന്നാൽ ക്ഷേത്രാചാരങ്ങളിലും,അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടൽ ഉണ്ടാകരുത്. കാരണം വർഷങ്ങളായി പാലിക്കുന്ന ഐതിഹ്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ,ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിധി പറയുമ്പോൾ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed