അയോധ്യയിൽ രാമന്റെ പ്രതിമ നിർമിക്കുമെന്ന് യോഗി ആദിത്യനാഥ്


ലക്നൗ : അയോധ്യയിൽ രാമന്റെ പ്രതിമ നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലിയോടനുബന്ധിച്ചാണ് അയോധ്യയിൽ രാമന്റെ പ്രതിമ നിർമിക്കുമെന്ന മുൻവർഷത്തെ പ്രഖ്യാപനം മുഖ്യമന്ത്രി ആവർത്തിച്ചത്. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാകും പ്രതിമ നിർമ്മിക്കുക.

സ്ഥലം ലഭ്യമാകുന്നതിനുസരിച്ച് മറ്റു വിശദാംശംങ്ങൾ തീരുമാനിക്കും. ഒരു ക്ഷേത്രത്തിനുള്ളിലായിരിക്കും പ്രതിമ നിർമ്മിക്കുക. അയോധ്യയിലേക്കുള്ള ദിശാസൂചകമായി മാറുന്ന വമ്പൻ പ്രതിമയാവും ഇതെന്നും ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമയെ സൂചിപ്പിച്ച് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അയോധ്യയിൽ രാമ പ്രതിമ നിർമ്മിക്കുമെന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതാണെങ്കിലും തുടർപ്രവർത്തനങ്ങൾ നടന്നിരുന്നില്ല. പ്രതിമ സ്ഥാപിക്കുന്നതിനുള്ള സ്ഥലം പോലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രം പണിയുന്നതു സംബന്ധിച്ച്, ക്ഷേത്രം അവിടെയുണ്ടായിരുന്നെന്നും അവിടെ തന്നെയുണ്ടാകുമെന്നും ആദിത്യനാഥ് പറഞ്ഞു. ഭരണഘടനയുടെ അതിരുകൾക്കുളളിൽ നിന്നാവും ഇതിനുളള ശ്രമം നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു.

You might also like

Most Viewed