സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി


പുണെ : സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി. ഏഴ് സ്ത്രീകൾ ഉള്ളതിനാലാണു സുരക്ഷ തേടിയതെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം സർക്കാരിനാണെന്നും തൃപ്തി പറഞ്ഞു. ഭൂമാതാ ബ്രിഗേഡിലെ ആറു സ്ത്രീകള്‍ക്കൊപ്പം ദര്‍ശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം.

ചെലവുകൾ വഹിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന് ഇവർ കത്തയച്ചിരുന്നു. സമാനമായ സന്ദേശം പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കും അയച്ചിട്ടുണ്ട്. അയ്യപ്പദർശനത്തിനായി എത്തുന്ന തൃപ്തി ദേശായിക്കും സംഘത്തിനും പ്രത്യേകമായി സുരക്ഷയൊരുക്കില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

You might also like

Most Viewed