കത്വ കേസ്; അഭിഭാഷകയെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം


പഠാന്‍കോട്ട്: ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചു കൊന്ന കേസില്‍ അഭിഭാഷക ദീപിക സിഗ് രജാവത്തിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം. കേസില്‍ രണ്ടു തവണ മാത്രമാണ് ദീപിക ഹാജരായതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. കത്വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ടി വാദിക്കുന്നതിന് ദീപിക സിഗ് രജാവത്ത് സ്വമേധയാ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സാക്ഷികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. കേസിന്റെ വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റുകയും ചെയ്തിരുന്നു. ജനുവരി 10നാണ് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട എട്ടു വയസ്സുകാരിയെ ജമ്മുവിലെ കത്വയ്ക്കു സമീപത്തു നിന്നും കാണാതാവുന്നത്. പിന്നീട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആളുള്‍പ്പെടെ എട്ടുപേരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

You might also like

Most Viewed