14,357 കോടി ചിലവിട്ട്‌ 24 'റോമിയോ' ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങും


ന്യൂഡല്‍ഹി: അന്തര്‍വാഹിനികളെ നിരീക്ഷിക്കാന്‍ കഴിയുന്ന എം.എച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന്‌ വാങ്ങാനൊരുങ്ങുന്നു. രണ്ട്‌ ബില്യണ്‍ ഡോളര്‍ (ഏകദേശം 14,357 കോടി രൂപ) ചെലവില്‍ 24 ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. നാവികസേനയുടെ കരുത്തുകൂട്ടാന്‍ കെല്‍പ്പുള്ളതാകും റോമിയോ സീഹോക് ഹെലിക്കോപ്റ്ററുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ റോമിയോ ഹെലിക്കോപ്റ്ററുകള്‍ ഏറെ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സിങ്കപ്പൂരില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. മാസങ്ങള്‍ക്കകം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. 

You might also like

Most Viewed