ശബരിമല വിഷയത്തിൽ ഇടപെടാനില്ലെന്ന് രാജ്നാഥ് സിങ്


ദില്ലി: ശബരിമല വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സുപ്രീം കോടതി വിധിയായതിനാൽ എന്തു പറയാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ. ശബരിമല വിഷയത്തെ കുറിച്ച് ശനിയാഴ്ച ഗവര്‍ണര്‍ പി. സദാശിവവുമായി സംസാരിച്ചു . വിഷയത്തിൽ കുറച്ചു പേരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ടെന്നും ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ രാജ് നാഥ് സിങ് പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീപ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്ന്  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വീണ്ടും വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മാത്രമേ ഈ വിധിയിൽ എന്തു മാറ്റവും വരുത്താനാകൂ. ജനുവരി 22 - ന് മുമ്പ് ശബരിമല കേസുകൾ പരിഗണിക്കാനാകില്ലെന്ന് വീണ്ടും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

മണ്ഡലകാലത്തിനായി ശബരിമല നട തുറന്നതിനാൽ അടിയന്തരമായി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി കേൾക്കാൻ തയ്യാറായില്ല.

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുൾപ്പടെ അയ്യപ്പസേവാ സംഘത്തിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തരമായി ഈ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറച്ച നിലപാടെടുക്കുകയായിരുന്നു. 

You might also like

Most Viewed