സി.ബി.ഐ കേസില്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ്


ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ  റിപ്പോര്‍ട്ടും, മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ നല്‍കിയ മറുപടിയും ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. മറുപടി നല്കാന്‍ അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിലും ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. കേസില്‍ വാദത്തിനുള്ള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അലോക് വര്‍മ്മയ്ക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ടും അതിന് അദ്ദേഹം സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചു. സിബിഐ ഡയറക്ടറുടെ ചുമതലയില്‍ നിന്ന് അലോക് വര്‍മ്മയെ മാറ്റിയ സംഭവത്തില്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 29ലേക്ക് മാറ്റി. 

You might also like

Most Viewed