2019 ലെ ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബോളിവുഡ് നടി മാധുരി ദീക്ഷിതും


മുബൈ: 2019 ലോക്‌സഭാ  ഇലക്ഷനില്‍ പൂനെ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബോളിവുഡ് നടി മാധുരി ദീക്ഷിത്തിനെ പരിഗണിച്ചേക്കും. ഈ വര്‍ഷം ജൂണില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മാധുരിയെ മുബൈയില്‍ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് പാര്‍ട്ടി ഇപ്പോളെന്നും പൂനെ നിയോജക മണ്ഡത്തിലേക്ക് മാധുരിയെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. 51 കാരിയായ മാധുരി ‘ഹം ആപ്‌കെ ഹേ കോന്‍’, ‘ദില്‍ തോ പാഗല്‍ ഹേ’, ‘സാജന്‍’, ‘ദേവദാസ്’  തുടങ്ങി  നിരവധി ഹിറ്റ് സിനിമകളിലെ നായികയായിരുന്നു. സിനിമാ മേഖലയിലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് മോദിയുടെ തന്ത്രമാണെന്നും പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കുക വഴി കൂടുതല്‍ വോട്ടുനേടാനാകുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 2014ലെ പൂനെ ലോക്‌സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപിയുടെ അനില്‍ ഷിരോലെ മൂന്നു ലക്ഷം വോട്ടിന് ജയിച്ചിരുന്നു.

You might also like

Most Viewed