ആൾക്കൂട്ട കൊലപാതകക്കേസിൽ സൈനികനും ഉൾപ്പെട്ടിട്ടുള്ളതായി സംശയം


ലക്നൗ : ബുലന്ദ്ശഹറിലെ ആൾക്കൂട്ട കൊലപാതകക്കേസിൽ സൈനികനും ഉൾപ്പെട്ടിട്ടുള്ളതായി സംശയം. പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ശ്രീനഗറിൽ സേവനം ചെയ്യുന്ന സൈനികൻ ജീത്തു ഫൗജി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. ജീത്തുവിനെ കണ്ടെത്താൻ രണ്ടു പൊലീസ് സംഘങ്ങൾ ജമ്മു കശ്മീരിലേക്കു പുറപ്പെട്ടു.

ബുലന്ദ്ശഹറിലെ ആൾക്കൂട്ട ആക്രമണത്തിന്റെ വിവിധ വിഡിയോ ദൃശ്യങ്ങളിൽ ജീത്തു ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽതന്നെ കൊലപാതകത്തിനു പിന്നിൽ ഇയാൾക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.

വിഡിയോ ദൃശ്യങ്ങളിലുള്ളത് ജീത്തു ആണെന്ന് മനസ്സിലാക്കാനാകുന്നില്ലെന്നായിരുന്നു മാതാവ് രത്തൻ കൗർ പറഞ്ഞത്. പൊലീസ് വീട്ടിലെത്തി എല്ലാം വാരിവലിച്ചിട്ടു പരിശോധിച്ചെന്നും എന്നാൽ മകൻ കാർഗിലിലാണെന്നും രത്തൻ കൗർ പറഞ്ഞു. മകനാണ് ഇൻസ്പെക്ടറെ കൊന്നതെന്നു വിശ്വസിക്കുന്നില്ലെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

Most Viewed