പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി


അഹമ്മദ്നഗർ : മഹാരാഷ്ട്രയിലെ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. അഹമ്മദ്നഗറിൽ മഹാത്മാ ഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് കാർഷിക സർവകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ നില തൃപ്തികരമാണെന്നും അന്തരീക്ഷത്തിലെ കനത്ത ചൂടും രക്തത്തിൽ പഞ്ചസാരയുടെ അളവു കുറഞ്ഞതുമാണ് കുഴഞ്ഞുവീഴുന്നതിനു കാരണമായതെന്നും നിതിൻ ഗഡ്കരി പിന്നീട് ട്വീറ്റ് ചെയ്തു.

You might also like

Most Viewed