സരബ്ജി­ത്തി­ന്റെ­ കൊ­ലപാ­തകം; പ്രധാ­ന പ്രതി­കളെ­ പാക് കോ­ടതി­ വെ­റു­തെ­ വി­ട്ടു­


ലാഹോർ‍: ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗ് പാകിസ്ഥാനിലെ ജയിലിനുള്ളിൽ‍ കൊല്ലപ്പെട്ട സംഭവത്തിൽ‍ രണ്ട് പ്രധാന പ്രതികളെ പാക് കോടതി വെറുതെ വിട്ടു. കോട്ടലഖ്പത് ജയിലിൽ സരബ്ജിത്തിനൊപ്പമുണ്ടായിരുന്ന അമിർ തണ്ട്ബ, മുദാസിർ മുനിർ‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവർ‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാഹോർ അഡീഷണൽ‍ ജില്ല സെഷൻ‍സ് കോടതിയുടെ നടപടി.

സരബ്ജിത് സിംഗിനെ ഇവർ‍ ക്രൂരമായി മർ‍ദ്ദിച്ചിരുന്നുവെന്ന് സാക്ഷിമൊഴികൾ‍ ഉണ്ടായിരുന്നെങ്കിലും കോടതിയില്‍ ദൃക്‌സാക്ഷികൾ കൂറുമാറിയതാണ് പ്രതികളെ വെറുതെ വിടാൻ‍ കാരണം. അമിറും മുദാസിറും വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ‍ കഴിയുന്ന കുറ്റവാളികളായിരുന്നു.

ജയിലിനുള്ളിൽ മർ‍ദ്ദനമേറ്റ് മാരകമായി പരിക്കേറ്റതിനെ തുടർന്ന് 2013ലാണ് സരബ്ജിത്ത് കൊല്ലപ്പെടുന്നത്. 1990ലെ ബോംബ് സ്‌ഫോടനത്തിൽ‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ‍ ഇദ്ദേഹത്തെ തടവിലാക്കുന്നത്. പിന്നീട് സരബ്ജിത്തിനെ വധശിക്ഷക്ക് വിധിച്ചിരുന്നു.

You might also like

Most Viewed