രാഹുൽഗാന്ധിയെ വംശിയമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്


ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വി നേരിട്ടതോടെ‍ രാഹുൽ ഗാന്ധിക്കെതിരേ വംശീയാധിക്ഷേപം നടത്തി ബി.ജെ.പി നേതാവ് കൈലാഷ് വിജയ വർ‍ഗിയ. ഒരു വിദേശിയായ സ്ത്രീക്ക് ജനിച്ച സന്തതിക്ക് ഒരിക്കലും ദേശഭക്തരാകാനാകില്ലെന്നും, ഹൃദയത്തിൽ തൊടുന്ന ദേശീയ താൽപര്യം അവർ‍ക്കുണ്ടാവില്ലെന്നും  വിജയവർ‍ഗിയ ട്വറ്റ് ചെയ്തു. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധിയുടെയും അവരുടെ മകനായ രാഹുൽ‍ ഗാന്ധിയുടെയും ദേശഭക്തിയെ ഉന്നം വെച്ചുകൊണ്ടായിരുന്നു വിജയവർ‍ഗയുടെ ട്വീറ്റ്. 

rn

അതേസമയം ഈ ട്വീറ്റിനോട് കോൺ‍ഗ്രസ്സിന്റെ വിവിധ നേതാക്കൾ‍ രൂക്ഷമായി തന്നെ പ്രതികരിച്ചു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ പരാജയത്തിൽ‍ നിന്നുള്ള മുറിവ് ആഴമേറിയതായതിനാൽ അദ്ദേഹത്തിന് മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോൺ‍ഗ്രസ്സ് വക്താവ് പ്രിയങ്ക ചതുർവേദിയുടെ മറുപടി ട്വീറ്റ്. ഇതിനു മുന്പും വിവാദ പരാമർ‍ശങ്ങൾ നടത്തി വിമർ‍ശനം നേരിട്ട വ്യക്തിയാണ് വിജയവർ‍ഗിയ. ചില സീമകൾ‍ ലംഘിക്കുന്ന സ്ത്രീകൾ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബലാൽ‍സംഗത്തെ ന്യായീകരിച്ചു കൊണ്ട് 2013ൽ ഇദ്ദേഹം സംസാരിച്ചതും വിവാദമായിരുന്നു. 

You might also like

Most Viewed