ബു​ല​ന്ദ്ഷ​ഹ​ർ ക​ലാ​പത്തിൽ നാ​ല് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ


ശ്രീനഗർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പശുക്കളുടെ അഴുകിയ ജഡങ്ങൾ കണ്ടതിന്‍റെ പേരിലുണ്ടായ കലാപത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. ശനിയാഴ്ചയാണ് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തത്. കേസിൽ കരസേന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 13 പേരാണ് ഇതുവരെ പിടിയിലായത്. 

ഡിസംബർ ആദ്യവാരമാണ് ബുലന്ദ്ഷഹറിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം തടയാൻ എത്തിയ പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗും 20 വയസുകാരനായ യുവാവും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. പശുക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതിന് പിന്നാലെയായിരുന്നു കലാപം ഉണ്ടായത്.

You might also like

Most Viewed