അ​ഖി​­​ലേ​­​ഷി​ന് അ​തൃ​­​പ്തി­; യുപി​­​ലെ­ മ​ഹാ​­​സ​ഖ്യ​ത്തി​ൽ കോ​­​ൺ‍​ഗ്ര​സി​­​ല്ല


ന്യൂഡൽഹി: യുപിയിൽ കോൺ‍ഗ്രസിനെ ഒഴിവാക്കി പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി സമാജ് വാദി പാർട്ടിയും ബി.എസ്.പിയും. ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനിച്ചതായാണ് റിപ്പോർട്ട്. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും കോൺ‍ഗ്രസിനെ ഒപ്പംകൂട്ടാൻ താൽപര്യപ്പെടുന്നില്ല. പകരം ചെറുപാർട്ടികളെ ഉൾപ്പെടുത്തി സഖ്യം രൂപീകരിക്കാനാണ് പദ്ധതി. 

ജനുവരി 15−ന്ശേഷം സീറ്റ് വിഭജനത്തിൽ ഇരുപാർട്ടികളും ധാരണയിലെത്തിയേക്കും. ചൗധരി അജിത് സിംഗിന്‍റെ രാഷ്ട്രീയ ലോക്ദളിന് മൂന്ന് സീറ്റു നൽകി ഒപ്പം നിർത്താനാണ് എസ്.പി ബി.എസ്.പി നീക്കം. കോൺ‍ഗ്രസിനെ ഒപ്പം കൂട്ടില്ലെങ്കിലും അമേത്തി, റായ്ബറേലി എന്നിവിടങ്ങളിൽ പൊതുസ്ഥാനാർഥിയെ നിർത്തിയേക്കില്ല. കോൺ‍ഗ്രസ് ശക്തികേന്ദ്രങ്ങളാണ് ഇരുമണ്ധലങ്ങളും. മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭയിൽ നിന്ന് എസ്.പി പ്രതിനിധിയെ ഒഴിവാക്കിയതാണ് കോൺ‍ഗ്രസിനെ പുറത്തുനിർത്താൻ അഖിലേഷ് യാദവിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് കോൺ‍ഗ്രസ് സഖ്യത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ബി.എസ്.പി പ്രതിനിധികൾ കമൽനാഥ് സർക്കാരിന് മധ്യപ്രദേശിൽ പിന്തുണ നൽകിയിരുന്നു.

You might also like

Most Viewed