ഗു​­​­​­​ജ​റാ​­​­​­​ത്ത് വ്യാ​­​­​­​ജ ഏ​റ്റു​­​­​­​മു​­​­​­​ട്ട​ൽ: അ​ന്വേ​­​­​­​ഷ​ണ റി​­​­​­​പ്പോ​­​­​­​ർ​­­ട്ട് ഹ​ർ​­­ജി​­​­​­​ക്കാ​­​­​­​ർ​­­ക്ക് ന​ൽ​­­കാ­­­മെ­­­ന്ന് സു­­­പ്രീം കോ­­­ടതി­­


ന്യൂഡൽഹി: ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലയളവിലെ വ്യാജ ഏറ്റുമുട്ടലുകൾ സംബന്ധിച്ച എച്ച്.എസ്. ബേദിയുടെ അന്വേഷണ റിപ്പോർട്ട് ഹർജിക്കാർക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.  റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കണമെന്ന ഗുജറാത്ത് സർക്കാരിന്‍റെ ആവശ്യം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി. ബേദിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചിട്ടില്ലെന്നും എന്നാൽ ഇതിൽ ഹർജിക്കാർക്ക് മറുപടി നൽകാമെന്നും കോടതി നിരീക്ഷിച്ചു. ബി.ജി. വർ‍ഗീസ്, ജാവേദ് അക്തർ‍ എന്നിവർ‍ നൽ‍കിയ ഹർ‍ജിയിലാണ് കോടതിയുടെ നിർദേശം. 

You might also like

Most Viewed