അയോധ്യ കേസ്: ജസ്റ്റീസ് യു.യു. ലളിത് പിൻമാറി


ന്യൂഡൽഹി: രാമജന്മഭൂമി - ബാബറി മസ്ജിദ് തർ‍ക്കഭൂമി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ‍നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്മാറി. ബാബ്‌റി മസ്ജിദ് തകർ‍ത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ‍ ഉത്തർ‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൽയാണ്‍സിംഗിന് വേണ്ടി ഹാജരായ കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടർ‍ന്നാണ് പിന്മാറ്റം. അന്തിമവാദത്തിനുള്ള തീയതി തീരുമാനിക്കാനായി കേസ്  ഈ മാസം 29ലേക്ക് മാറ്റിവച്ചതായും ഇതിനു മുന്പ് എല്ലാ രേഖകളും സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് നിർദേശിച്ചു. കേസിൽ ഇന്ന് വിശദമായ വാദം കേൾക്കില്ലെന്നും അന്തിമ വാദത്തിന്‍റെ തീയതിയും സമയവുമേ ഇന്നു തീരുമാനിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റീസ് നേരത്തേ പറഞ്ഞിരുന്നു.

You might also like

Most Viewed