ഇ​ട​ക്കാ​­​ല ഡ​യ​റ​ക്ട​റു​­​ടെ­ സ്ഥ​ലം​മാ​­​റ്റ ഉ​ത്ത​ര​വു​­​ക​ൾ റ​ദ്ദാ​­​ക്കി അ​ലോ​ക് വ​ർ​­മ


ന്യൂഡൽഹി: അലോക് വർമ സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയ ഇടക്കാല ഡയറക്ടർ എം.നാഗേശ്വർ റാവുവിന്‍റെ മികച്ച സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി. അലോക് വർമയുടെ സംഘത്തിലെ പത്ത് മുതിർന്ന ഉദ്യോഗസ്ഥരെയാണ് സ്ഥാനമേറ്റയുടൻ നാഗേശ്വർ റാവു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയത്. സിബിഐയിലെ രണ്ടാമനും സ്പെഷൽ ഡയറക്ടറുമായിരുന്ന രാകേഷ് അസ്താനയ്ക്കെതിരായ കേസിൽ അന്വേഷണം നടത്തിയിരുന്ന എ.കെ.ബസി, എം.കെ.സിൻഹ, എ.കെ.ശർമ എന്നിവരും ഇത്തരത്തിൽ സ്ഥലംമാറ്റം ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നു. ഈ സ്ഥലംമാറ്റ ഉത്തരവുകളാണ് അലോക് വർമ റദ്ദു ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

പദവികളിൽനിന്നു മാറ്റി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച അലോക് വർമ ചൊവ്വാഴ്ചയാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരികെയെത്തിയത്. പദവി തിരികെ നൽകിയെങ്കിലും നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽനിന്നു സുപ്രീം കോടതി അലോക് വർമയെ വിലക്കിയിരുന്നു. എന്നിരുന്നാലും പരാതികളിൽ കേസെടുക്കാൻ അലോക് വർമയ്ക്ക് അധികാരമുണ്ടെന്നാണു നിയമവൃത്തങ്ങൾ നൽകുന്ന സൂചന. അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ഡയറക്ടർ നിയമനത്തിനുള്ള ഉന്നതാധികാര സമിതി ബുധനാഴ്ച രാത്രി ചേർന്നെങ്കിലും തീരുമാനമായില്ല. പ്രധാനമന്ത്രി മോദി, വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്‍റെ മല്ലികാർജുൻ ഖാർഗേ, ചീഫ് ജസ്റ്റീസിനു പകരം നിയുക്തനായ ജസ്റ്റീസ് എ.കെ. സിക്രി എന്നിവരാണു സമിതിയിലുള്ളത്.

You might also like

Most Viewed