നാ­­­ഗ്പൂ­­­രിൽ‍ ആശു­­­പത്രി­­­ കെ­­­ട്ടി­­­ടത്തിൽ‍ തീ­­­പി­­­ടി­­­ത്തം; ഏഴ് പേ­­­ർ‍ക്ക് പരി­­­ക്ക് രണ്ട്­­­പേ­­­ർ ഗു­­­രു­­­തരവസ്ഥയിൽ.


നാഗ്പൂർ‍: നാഗ്പൂരിൽ‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ‍ ഏഴുപേർ‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. നാഗ്പൂർ‍ കിംഗ്‌സ് വേ റോഡിലെ ആശുപത്രി കെട്ടിടത്തിനാണ് തീപിടിച്ചത്. 

വന്‍തോതിൽ‍ പുകയുയരുന്നതു ശ്രദ്ധയിൽ‍പെട്ട പരിസരവാസികളാണ് ഫയർ‍ഫോഴ്‌സിൽ‍ വിവരമറിയിച്ചത്. വിവരമറിഞ്ഞ് പത്ത് യൂനിറ്റ് ഫയർ‍ എഞ്ചിനുകൾ‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർ‍ട്ട് സർ‍ക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം. കെട്ടിടത്തിലെ അടിപ്പാതയിൽ‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. പരിശോധനകൾ‍ തുടരുകയാണെന്ന് ഫയർ‍ ഓഫിസർ‍ സുനിൽ‍ റൗട് പറഞ്ഞു. 

You might also like

Most Viewed