സി.ബി­.ഐ താ­ൽകാ­ലി­ക ഡയറക്ടറാ­യി­ നാ­ഗേ­ശ്വർ‍ റാ­വു­ ചു­മതലയേ­റ്റു­


ന്യൂഡൽ‍ഹി: അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നാലെ സി.ബി.ഐയുടെ താൽകാലിക ഡയറക്ടറായി എം നാഗേശ്വർ‍ റാവു ചുമതലയേറ്റു. ആലോക് വർ‍മയെ സ്ഥാനത്തുനിന്ന് കേവ്യാഴാഴ്ച നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഡയറക്ടർ‍ സ്ഥാനത്ത് പുതിയ ആൾ‍ നിയമിതനാകുന്നിടം വരെ റാവു തുടരും. വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സി.ബി.ഐ വൃത്തങ്ങൾ‍ അറിയിച്ചു.

സുപ്രീം കോടതി നിർ‍ദ്ദേശത്തെ തുടർ‍ന്ന് ബുധനാഴ്ച ജോലിയിൽ‍ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാർ‍ജുന്‍ ഖാർ‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങൾ‍.

ആലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാർ‍ഗെ ശക്തമായി എതിർ‍ത്തിരുന്നു. പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ആലോക് വർ‍മയെയും സി.ബി.ഐ സ്‌പെഷൽ‍ ഡയറക്ടർ‍ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളിൽ‍നിന്ന് മാറ്റിനിർ‍ത്തിയത്.

എന്നാൽ‍ കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ആലോക് വർ‍മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആലോകിന്റെ ഹർ‍ജി ശരിവച്ച കോടതി, അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തിന് നിർ‍ദേശം നൽ‍കി.ഒരാഴ്ചയ്ക്കുള്ളിൽ‍ സെലക്ഷന്‍ കമ്മറ്റി ചേർ‍ന്ന് വർ‍മയുടെ നിയമനക്കാര്യത്തിൽ‍ അന്തിമതീരുമാനമെടുക്കണമെന്നും നിർ‍ദേശിച്ചിരുന്നു.

അതേ സമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് അലോക് വർമ. ബാലിശമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയർന്നതെന്ന് വർമ പറഞ്ഞു. തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്‍റെ പരാതി ആധാരമാക്കി ഡയറക്ടർ സ്ഥാനത്തു മാറ്റിയത് ദുഃഖകരമാണെന്ന് പറഞ്ഞ അലോക് വർമ സിബിഐയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനാണ് താൻ ശ്രമിച്ചെന്നും വ്യക്തമാക്കി.  വ്യാഴാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും ജസ്റ്റീസ് എ.കെ. സിക്രി, കോൺ‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെഎന്നിവർ അംഗങ്ങളുമായ സമിതി ഖാർഗെയുടെ എതിർപ്പ് തള്ളിയാണ് വർമയെ വീണ്ടും മാറ്റിയത്.

You might also like

Most Viewed