കാ­മു­കി­യു­മാ­യി­ ബന്ധം; മരു­മകനെ­ അമ്മാ­വൻ കൊ­ന്ന് കു­ഴി­ച്ചി­ട്ടു­: മൂ­ന്ന് വർ‍ഷത്തി­നു­ശേ­ഷം പ്രതി­ അറസ്റ്റി­ൽ‍


ന്യൂഡൽ‍ഹി: തന്റെ കാമുകിയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയതിനെ തുടർ‍ന്ന് സഹോദരിയുടെ പുത്രനെ കൊന്ന് ബാൽ‍ക്കണിയിൽ‍ കുഴിച്ചുമൂടി ചെടിനട്ട ടെക്കി മൂന്ന് വർ‍ഷങ്ങൾ‍ക്കു ശേഷം അറസ്റ്റിൽ‍.  ഒഡീഷ സ്വദേശിയായ ബിജയ് കുമാർ‍ മഹാരാണ മരുമകനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന മൂന്ന് വർ‍ഷങ്ങൾ‍ക്ക് ശേഷം ഹൈദരാബാദിൽ‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2012 ൽ‍ കാമുകി ദില്ലിയിലേക്ക് താമസം മാറിയതോടെയാണ് ബിജയും ഇവിടേക്ക് എത്തുന്നത്. 2015 ൽ‍ അനന്തരവന്‍ ജയ് പ്രകാശും ദില്ലയിലേക്ക് താമസം മാറ്റി. ബിജയുടെ കൂടെയാണ് ജയ് പ്രകാശും താമസിച്ചിരുന്നത്. എന്നാൽ‍ തന്റെ കാമുകിയുമായി ജയ് കൂടുതൽ‍ അടുത്തത് ബിജയിൽ‍ സംശയം ഉണ്ടാക്കുകയും മരുമകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

2016 ഫെബ്രുവരി ആറിന് ഫ്ലാറ്റിൽ‍ ഉറങ്ങുകയായിരുന്ന ജയ് പ്രകാശിനെ ഫാനിന്റ മോട്ടോർ‍ വച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ബാൽ‍ക്കണിയിൽ‍ കുഴിച്ചിടുകയും നേരത്തെ തയ്യാറിക്കിവെച്ച പ്രകാരം അതിന്റെ മുകളിൽ‍ ചെടികൾ‍ നടുകയുമായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബിജയ് തന്നെ അനന്തരവനെ കാണാനില്ലെന്ന് കാണിച്ച് പോലീസ് േസ്റ്റഷനിൽ‍ പരാതി നൽ‍കി. സുഹൃത്തുക്കളുടെ കൂടെ പോയ മരുമകന്‍ തിരിച്ചെത്തിയിട്ടില്ല എന്നാണ് പരാതി നൽ‍കിയത്.

ബിജയ് രണ്ട് മാസത്തോളം ഡൽ‍ഹിയിലെ ഫ്ളാറ്റിൽ‍ താമസിക്കുകയും പിന്നീട് നാഗലോയിലേക്ക് താമസം മാറുകയും ചെയ്തു. 2017 ലാണ് ഇയാൾ‍ ഹൈദരബാദിലേക്ക് താമസം മാറിയത്. കഴിഞ്ഞ വർ‍ഷം ഒക്ടോബറിൽ‍ ബിജയ് താമസിച്ചിരുന്ന ദില്ലിയെ ഫ്ലാറ്റ് പുതുക്കി പണിയുന്പോഴാണ് ജയ് പ്രകാശിന്റെ അസ്ഥികൂടങ്ങൾ‍ ലഭിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജയിയാണ് കൊലപാകിയെന്ന് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ബിജയിക്ക് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാൾ‍ എവിടെയാണ് താമസിക്കുന്നത് എന്നകാര്യം പോലും വീട്ടുകാർ‍ക്ക് അറിയുമായിരുന്നില്ല. മൊബൈൽ‍ നന്പർ‍ മാറ്റുകയും അക്കൗണ്ടിലുള്ള പണം മുഴുവന്‍ പിന്‍വലിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

You might also like

Most Viewed