നി­രോ­ധി­ച്ച നോ­ട്ടു­കൾ‍ വാ­ങ്ങി­ ഉദ്യോ­ഗസ്ഥനെ­ കബളി­പ്പി­ച്ച കേ­സിൽ‍ ഗാ­യി­ക അറസ്റ്റി­ൽ‍


ന്യൂഡൽ‍ഹി: വിരമിച്ച സർ‍ക്കാർ‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്ത ഗായികയെ പോലീസ് പിടികൂടി. 2016ൽ‍ നോട്ട് നിരോധനത്തിന്റെ സമയത്താണ് തട്ടിപ്പ് നടന്നത്. പഴയ നോട്ടുകൾ‍ക്ക് പകരം പുതിയ നോട്ടുകൾ‍ നൽ‍കാം എന്ന് പറഞ്ഞായിരുന്നു ഹരിയാനയിലെ സ്റ്റേജ് ഗായികയായ ശിഖ രാഘവും സുഹൃത്ത് പവനും ചേർ‍ന്ന് 60 ലക്ഷം തട്ടിയെടുത്തത്. 

അറസ്റ്റിൽ‍ നിന്നും ഒഴിഞ്ഞുമാറി പിടികൊടുക്കാതെ രണ്ട് വർ‍ഷമായി മുങ്ങി നടന്ന ശിഖയെ കുറ്റവാളിയായി സിറ്റി കോടതി പ്രഖ്യാപിച്ചിരുന്നു. ഇവർ‍ ഒളിവിൽ‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ച ഹരിയാന പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു, ബുധനാഴ്ചയാണ് പ്രതി പിടിയിലാകുന്നത്. ഹരിയാനയിൽ‍ പിടിയിലായ ഇവരെ ഡൽ‍ഹിയിൽ‍ എത്തിച്ചു.

2016ൽ‍ ഒരു പരിപാടിയിലാണ് ശിഖയും തട്ടിപ്പിനിരയായ മുന്‍ സർ‍ക്കാർ‍ ഉദ്യോഗസ്ഥനും പരിചയത്തിലാകുന്നത്. ഇതിനിടെയാണ് നോട്ട് നിരോധാനം ഉണ്ടായത്. തുടർ‍ന്ന് ശിഖയും സുഹൃത്ത് പവനും മുന്‍ സർ‍ക്കാർ‍ ഉദ്യോഗസ്ഥന് പഴയ നോട്ട് മാറി പുതിയത് നൽ‍കാമെന്ന് അറിയിച്ചു. ഇയാളും കുടുംബവും ഇവരുടെ വാക്കുകൾ‍ വിശ്വസിച്ചു. മാത്രമല്ല 60 ലക്ഷം പഴയ നോട്ടുകൾ‍ നൽ‍കുകയും ചെയ്തു. എന്നാൽ‍ ഇതുമായി ശിഖയും പവനും മുങ്ങുകയായിരുന്നു.

തുടർ‍ന്ന് ഇവർ‍ക്കെതിരെ ഉദ്യോഗസ്ഥനും കുടുംബവും പരാതി നൽ‍കിയിരുന്നു. പവന്‍ നേരത്തെ തന്നെ പോലീസ് പിടിയിലായിരുന്നു. ശിഖയ്ക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. 

You might also like

Most Viewed